തിരുവനന്തപുരം: ബിജെപി സംസ്ഥാന ബിജെപി നേതൃത്വത്തിന് പുതിയ ഭാരവാഹികൾ.പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെട്ടു കെ .സുരേന്ദ്രനെ ജനറൽ സെക്രട്ടറിയാക്കി.എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവരും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ കയറിക്കൂടി . ചേറ്റൂർ ബാലകൃഷ്ണൻ വൈസ് പ്രസിഡന്റാകും. പുതിയ സെക്രട്ടറിയായി ലീലാവതി തറോൽ ചുമതലയേൽക്കും. ജെ.ആർ. പത്മകുമാറിനെ വക്താവ് സ്ഥാനത്തുനിന്നു മാറ്റി സെക്രട്ടറിയാക്കി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.സംസ്ഥാന സെക്രട്ടറിയായിരുന്ന ബി ഗോപാലകൃഷ്ണൻ സംസ്ഥാന വക്താവാകും. ജെ ആർ പത്മകുമാറും, മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷയായിരുന്ന രേണു സുരേഷും പുതിയ സംസ്ഥാന സെക്രട്ടറിമാരാകും.പി. രഘുനാഥിനെയും വക്താവ് സ്ഥാനത്തുനിന്ന് നീക്കി. അതേസമയം ബി.ഗോപാലകൃഷ്ണനെ പുതിയ വക്താവായും നിയമിച്ചു. ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും.
പുതിയ ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ: പി.എം.വേലായുധൻ(എറണാകുളം), ഡോ.പി.പി.വാവ(തിരുവനന്തപുരം), കെ.പി.ശ്രീശൻ(കോഴിക്കോട്), എൻ.ശിവരാജൻ(പാലക്കാട്), എം.എസ്.സമ്പൂർണ(തൃശൂർ), പ്രമീള സി. നായിക്(കാസർകോട്), ചേറ്റൂർ ബാലകൃഷ്ണൻ(കോഴിക്കോട്).
ജനറൽ സെക്രട്ടറിമാർ: എ.എൻ.രാധാകൃഷ്ണൻ(എറണാകുളം), കെ.സുരേന്ദ്രൻ(കോഴിക്കോട്), എം.ടി.രമേശ്(കോഴിക്കോട്), ശോഭ സുരേന്ദ്രൻ(മലപ്പുറം), എം.ഗണേശൻ(സംഘടനാ സെക്രട്ടറി – തിരുവനന്തപുരം), കെ.സുഭാഷ്(സഹ സംഘടന സെക്രട്ടറി – തിരുവനന്തപുരം).
സെക്രട്ടറിമാർ: ജെ.ആർ.പത്മകുമാർ, സി.ശിവൻകുട്ടി(ഇരുവരും തിരുവനന്തപുരം), വി.കെ.സജീവൻ, ലീലാവതി തറോൽ(ഇരുവരും കോഴിക്കോട്), സി.കൃഷ്ണകുമാർ(പാലക്കാട്), രാജി പ്രസാദ്(കൊല്ലം), രേണു സുരേഷ്, എ.കെ.നസീർ(ഇരുവരും എറണാകുളം).
ട്രഷറർ: എം.എസ്.ശ്യാം കുമാർ(കൊല്ലം).
മുഖ്യവക്താക്കൾ: എം.എസ്.കുമാർ(തിരുവനന്തപുരം), അഡ്വ. ബി.ഗോപാലകൃഷ്ണൻ(തൃശൂർ).
മോർച്ചകൾ(അധ്യക്ഷൻ/അധ്യക്ഷ): അഡ്വ. പ്രകാശ് ബാബു(യുവമോർച്ച – കോഴിക്കോട്), പ്രഫ. വി.ടി.രമ(മഹിളാ മോർച്ച – പാലക്കാട്), അഡ്വ. പി.സുധീർ(പട്ടികജാതി മോർച്ച – തിരുവനന്തപുരം), അഡ്വ. എസ്.ജയസൂര്യൻ(കർഷക മോർച്ച – കോട്ടയം), അഡ്വ. നോബിൾ മാത്യു(ന്യൂനപക്ഷ മോർച്ച – കോട്ടയം), കെ.മോഹൻദാസ്(എസ്ടി മോർച്ച – വയനാട്), പുഞ്ചക്കരി സുരേന്ദ്രൻ(ഒബിസി മോർച്ച – തിരുവനന്തപുരം).
സെൽ കോഓർഡിനേറ്റർ: കെ.രഞ്ജിത്(കണ്ണൂർ).