തമിഴ് ജനത മാത്രം മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നെന്ന് സൂചന. കബാലി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചെന്നൈ കോടതി ഉത്തരവിട്ടെങ്കിലും സെന്‍സര്‍ കോപ്പി ചോര്‍ന്നുവെന്നാണ് പറയുന്നത്.
ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിലീസിനു മുമ്പു തന്നെ ചിത്രം ഓണ്‍ലൈനില്‍ കാണാം എന്നു പല വെബ്സൈറ്റുകളും പരസ്യം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ 22 നാണ് കബാലിയുടെ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്.
22നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആയിരത്തോളം തീയറ്ററുകളില്‍ കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റെക്കോര്‍ഡിട്ടിരുന്നു. ഇതിനിടെയാണ് ചിത്രം ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്.