മിന്നാ മിനുങ്ങേ മിനും മിനുങ്ങേ…എങ്ങോട്ടാണ് ഏങ്ങോട്ടാണീ തിടുക്കം…. കലാഭവന്‍മണിയുടെ സൂപ്പര്‍ ഹിറ്റ് ഗാനം പാടി മകള്‍ ശ്രീലക്ഷമി…

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കലാഭവന്‍ മണിക്ക് സമ്മാനിച്ച് ചടങ്ങില്‍ വികാര നിര്‍ഭര രംഗങ്ങള്‍. മണിയുടെ സഹോദരന്‍ രാമകൃഷ്ണനും മകള്‍ ശ്രീലക്ഷ്മിയും പുരസ്‌കാരം ഏറ്റുവാങ്ങി. മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ തിടുക്കം എന്ന ഗാനം ശ്രീലക്ഷ്മി ആലപിച്ചു.

സഹോദരന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിയുമ്പോഴും കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും മണിയുടെ പേരില്‍ രൂപീകരിക്കുന്ന സംഘടനകളുമായി കുടുംബാംഗങ്ങള്‍ക്ക് ബന്ധമില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഒരു കലാകാരന്‍ പാവങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ് കലാഭവന്‍ മണിയെന്ന് നടന്‍ ഇന്നസെന്റ് പറഞ്ഞു. കലാകാരനിലൂടെ ജനസേവകനായി തീര്‍ന്ന അതുല്യ പ്രതിഭ. മണി വിസ്മയം എന്ന പരിപാടി മജീഷ്യന്‍ ഹാരിസ് താഹ അവതരിപ്പിച്ചു. ബി.ഡി. ദേവസി എംഎ!ല്‍എ അദ്ധ്യക്ഷനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉഷ പരമേശ്വരന്‍, കെ.എസ്. പ്രസാദ്, റോബിന്‍ തിരുമല, സോണിയ മല്‍ഹാര്‍, സമിതി സെക്രട്ടറി എസ്. ബാദുഷ, ഷാഹുല്‍ ഹമീദ്, എസ്. അഹമ്മദ്, ഫിലേന്ദ്രന്‍, പനച്ചമൂട് ഷാജഹാന്‍, എസ്. കമാലുദ്ദീന്‍, എം. ഷംനാദ്, കാരയ്ക്കാമണ്ഡപം ശശി എന്നിവര്‍ സംസാരിച്ചു

Top