കൊച്ചി:കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. അതേ സമയം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട സാമ്പത്തീക ഇടപാടുകളുടെ രേഖകളും സിബിഐ ശേഖരിച്ചുതുടങ്ങി.
കലാഭവന്‍ മണി സാമ്പത്തീക ഇടപാടുകള്‍ നടത്തിയുരുന്ന വ്യക്തികളെ കുറിച്ചും സിബി ഐ തുടക്കത്തില്‍ അന്വേഷിക്കുമെന്നാണ് സൂചന. മണിയുടെ കോടികളുടെ സ്വത്തുകളെ കുറിച്ച് ബന്ധുക്കള്‍ക്ക് പോലും സുചനയില്ലാത്ത സാഹചര്യത്തില്‍ ഈ പണം ആരാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് സിബി ഐ അന്വേഷിക്കുന്നത്.
ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അതിനുത്തരവിടുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസില്‍നിന്ന് ഏറ്റുവാങ്ങി.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്. ഒഴിവുകാലവസതിയായ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിക്കുന്നത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്.