മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാന്തപുരം നേതാവ് അറസ്റ്റില്‍

കാസര്‍കോട്: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സഹചാരിയായ നേതാവ് അറസ്റ്റില്‍. മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് നാല് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ കൂടി വിദ്യാനഗര്‍ സി.ഐ. അറസ്റ്റു ചെയ്തു. മുള്ളേരിയ കുണ്ടാര്‍ സ്വദേശി ഹാരിസ് സഖാഫിയെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സ്വന്തം പേരില്‍ 23 ലക്ഷത്തോളം രൂപയും, ഇതിനു പുറമേ 12 ഓളം ബന്ധുക്കളുടെ പേരിലായി എടുത്ത തുകയും കൂടി ഒരു കോടി രൂപയോളം വരുമെന്ന് സി.ഐ. പറഞ്ഞു

കാന്തപുരം വിഭാഗത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ് അറസ്റ്റിലായ ഹാരിസ് സഖാഫി. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും മുക്ക് പണ്ടമെന്നു കരുതുന്ന ആഭരണങ്ങളും കണ്ടെടുത്തിത്തിരുന്നു പണയ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ പണം കൈക്കലാക്കിയതും ഇയാളാണെന്ന സൂചനയും അന്വേഷണ സംഘം നല്കി. തട്ടിപ്പിന്റെ സൂത്രധാരന്മാരില്‍ ഇയാള്‍ക്ക് പ്രാധാന പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം ഏതെങ്കിലും സംഘടനക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ച് വരുന്നുണ്ട്. അതിനിടെ കേസില്‍ ഒളിവില്‍ കഴിയുന്ന ബാങ്ക് ശാഖാ മാനേജര്‍ സന്തോഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വേണ്ടി തെക്കന്‍ ജില്ലകളിലും,ഇതിന് പുറമേ ഇതര സംസ്ഥാനങ്ങളായ കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലും പൊലിസ് അന്വേഷണം നടത്തി വരുന്നുണ്ട്. സന്തോഷിന്റെ ഭാര്യയുടെ പേരില്‍ അക്കൌണ്ട് ഉണ്ടാക്കി അന്‍പത് ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇയാളുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തോട് സന്തോഷിന്റെ ഭാര്യ തനിക്ക് ബാങ്കില്‍ അക്കൌണ്ട് ഉള്ളതായി അറിയില്ലെന്ന് മൊഴി നല്‍കിയിരുന്നു. അതെ സമയം ഇയാളുടെ വീട്ടില്‍ നിന്നും ചില രേഖകള്‍ കണ്ടെത്തിയതായി സൂചനയുണ്ട സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരുകയാണ്. ബാങ്കില്‍ നിന്നും പണയ വിവരങ്ങള്‍ ശേഖരിച്ച് വളരെ സൂക്ഷ്മമായ പരിശോധനകള്‍ അന്വേഷണ സംഘം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കിലെ മറ്റു പണയ ഉരുപ്പടികളും പൊലിസ് പരിശോധിച്ച് വരുന്നു.

അതേ സമയം കേസന്വേഷണം ഇതര സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖയിലാണ് ഇത്രയും തുകക്കുള്ള പണയ തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജരും,അപ്രൈസര്‍മാരും കൂടി ഉള്‍പ്പെട്ട കേസാണിത് തട്ടിപ്പിന് ഉപയോഗിച്ച മുക്ക് പണ്ടങ്ങള്‍ കാഞ്ഞങ്ങാട്ടെയും,കാസര്‍ക്കോടെയും കടകളില്‍ നിന്നും വാങ്ങിച്ചതാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് 139 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു. സംഭവത്തില്‍ നീലേശ്വരം സ്വദേശി ടി.വി.സത്യപാലന്‍, ചെങ്കള സിറ്റിസന്‍ നഗര്‍ സ്വദേശി കപ്പണ അബ്ദുല്‍ മജീദ്,ഭീമനടിയിലെ ജയരാജന്‍ എന്നിവര്‍ റിമാണ്ടിലാണ്.

Top