കഞ്ഞിക്കുഴി ലോഡ്ജിലെ കൊലപാതകം: പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടു

IMG-20151018-WA0047

കോട്ടയം: കഞ്ഞിക്കുഴിയില്‍ മോഷണശ്രമത്തിനിടെ സ്റ്റാന്‍ലി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന സൂചനകളെ തുടര്‍ന്നാണ് പ്രതിയെന്നു സംശയിക്കുന്ന പാലക്കാട് മണ്ണാര്‍കാട് സ്വദേശി ജയപ്രകാശിന്റെ ചിത്രമാണ് പൊലീസ് പുറത്തു വിട്ടത്.

IMG-20151018-WA0046

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിനു പുറത്തും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ജയപ്രകാശ് ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിനു ശേഷം പ്രതി ജില്ലവിട്ടു പോയെന്നായിരുന്നു ആദ്യം ലഭിച്ച സൂചനകള്‍. എന്നാല്‍,ഇയാള്‍ ഇപ്പോഴും ജില്ലയില്‍ തന്നെ തുടരുകയാണെന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോള്‍ പൊലീസിനു ലഭിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഇയാളെ കുടുക്കാന്‍ മറ്റു മാര്‍ഗങ്ങളാണ് പൊലീസ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

IMG-20151018-WA0038 IMG-20151018-WA0038IMG-20151018-WA0034
ആദ്യ രണ്ടു ദിവസങ്ങളില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ഇപ്പോള്‍ ഇത് പൂര്‍ണമായും ഉപേക്ഷിച്ചിട്ടുണ്ട്. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പിച്ചതോടെയാണ് പൊലീസ് സംഘം ഈ രീതിയിലുള്ള അന്വേഷണം ഉപേക്ഷിച്ചത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മുന്‍പ് ഇയാള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന സൂചനയാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം ഇയാള്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിയിലേയ്‌ക്കെത്താനുള്ള കൃത്യമായ സൂചനകളാണ് പൊലീസ് ഇപ്പോള്‍ തിരയുന്നത്.
ഡിവൈഎസ്പി വി.അജിത്ത്, ഈസ്റ്റ് സിഐ എ.ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വഷിക്കുന്നത്. ചിത്രത്തില്‍ കാണുന്ന പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 0481 2560333, 9497987071, 9497990050IMG-20151018-WA0047

Top