കണ്ണൂരിലെ പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍

കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ ലോഡ്ജില്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടി മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തുന്നു. 20ഓളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും സംഘം പറയുന്നു.

പിതാവാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്കിയെന്നാണ് അറിയുന്നത്. പിന്നീടാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ജന എന്ന സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചു ഒരു യുവാവാണ് പെൺകുട്ടിയെ വലയിൽ വീഴ്ത്തുന്നത്. ലോഡ്ജ് ഉടമ പവിത്രൻ, കുട്ടിയെ പീഡിപ്പിച്ച മാട്ടൂൽ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ദീൻ, ഷബീർ, നടുവിൽ സ്വദേശി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലൻ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ ഉണ്ടാകും. സംഭവത്തിൽ പെൺകുട്ടി ഇന്നലെ രാത്രി തളിപ്പറമ്പ് മുൻസിഫ് കോടതി മുമ്പാകെ മൊഴി നൽകി.

Top