കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് ഒരു കോടി 20 ലക്ഷം രൂപ പിഴ; ശിക്ഷ വിധിച്ചത് സുപ്രീം കോടതി

വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് സുപ്രീം കോടതി കനത്ത പിഴ വിധിച്ചു. ഒരു കോടി 20 ലക്ഷം രൂപയാണ് പിഴ ഒടുക്കാന്‍ വിധിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറണമെന്നാണ് ഉത്തരവ്.

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വരുത്തിയ വീഴ്ചയ്ക്കുള്ള പിഴയായാണ് തുക നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 ന് ഉള്ളില്‍ തുക കൈമാറണം എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും നിര്‍ദേശം. സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ കൈപറ്റിയതിന്റെ ഇരട്ടി തുക തിരികെ നല്‍കണം

സെപ്റ്റംബര്‍ 3നകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താം. ഈ വര്‍ഷം പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനെക്കാളും ഒരു രൂപ പോലും കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കരുത് എന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

Top