തൃക്കാർത്തികയ്ക്ക് മുൻപായി കുമാരനല്ലൂർ കുടമാളൂർ റോഡിലെ കുഴികൾ അടിയന്തരമായി അടക്കണം : അഡ്വ.പ്രിൻസ് ലൂക്കോസ്

കുമാരനല്ലൂർ: കുമാരനല്ലൂർ കുടമാളൂർ റോഡിൽ വിവിധ സ്ഥലങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ ദിവസേന നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത് .കുമരനെല്ലൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നിരവധി ഭക്തജനങ്ങളാണ് ഈ വഴിയിലൂടെ അമ്പലത്തിൽ എത്തിചേരുന്നത്. ഈ വഴിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ
നിരവധി അപകടങ്ങൾക്കും വർദ്ധിച്ച യാത്രാക്ലേശവും ജനങ്ങൾ അനുഭവിക്കേണ്ടിവരും. പിഡബ്ല്യുഡി അധികാരികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം അഡ്വ പ്രിൻസ് ലൂക്കോസ് PWD അധികൃതരോട് ആവശ്യപ്പെട്ടു .

Top