ലോക്ഡൗൺ ലംഘിച്ച് രമ്യാ ഹരിദാസ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവം :ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച വി.ടി. ബൽറാം ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

പാലക്കാട് : സമ്പൂർണ്ണ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രമ്യാ ഹരിദാസ് എം.പി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.

ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച വിടി ബൽറാം, പാളയം പ്രദീപ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൽമണ്ഡപം സ്വദേശിയായ സനൂഫ് നൽകിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൈയേറ്റം ചെയ്യൽ അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രമ്യ ഹരിദാസ് എംപിയുൾപ്പെടെയുള്ളവർ ലോക്ഡൗൺ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കോൺഗ്രസ് നേതാക്കൾ യുവാവിനെ മർദിച്ചത്.

നിയന്ത്രണങ്ങൾ ലംഘിച്ച് രമ്യ ഹരിദാസ് എം പി , വി ടി ബൽറാം, റിയാസ് മുക്കോളി തുടങ്ങിയവർ പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി ഹോട്ടലിൽ കയറിയിരുന്നത്. ഈ ദൃശ്യങ്ങളാണ് വളരെ കുറഞ്ഞ സമയം കൊണ്ട് സോഷ്യൽമീഡിയയയിൽ വൈറലാവുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് ഈ വിഷയത്തെ ന്യായീകരിച്ച് രമ്യാ ഹരിദാസ് രംഗത്ത് എത്തിയിരുന്നു. രംഗത്തെത്തിയിരുന്നു. പാഴ്‌സൽ വാങ്ങാനാണ് ഹോട്ടലിൽ എത്തിയതെന്നും യുവാവ് കയ്യിൽ കയറി പിടിച്ചതിനാലാണ് പ്രവർത്തകർ യുവാക്കളോട് അത്തരത്തിൽ പെരുമാറിയത് എന്നുമാണ് എം.പിയുടെ ന്യായീകരണം. എന്നാൽ ഈ മറുപടിയ്ക്ക് പിന്നാലെ രമ്യയ്‌ക്കെതിരെ വൻ പ്രതിഷേധം സോഷ്യൽമീഡിയയിൽ ഉയർന്നിരുന്നു.

Top