കവളപ്പാറ ഉരുൾപ്പൊട്ടൽ; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ തുടങ്ങി

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ.രാവിലെ തുടങ്ങിയ തെരച്ചിൽ മഴയെ തുടർന്ന് നിര്‍ത്തിവച്ചു. കനത്ത മഴയിൽ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശം ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.
എട്ടുമണിക്ക് തുടങ്ങിയ തെരചിലിൽ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അതിനുശേഷവും നിര്‍ത്താതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്. മുപ്പത്തഞ്ച് പേരെ ഇനിയും പ്രദേശത്തുനിന്ന് കണ്ടെത്താനുണ്ട്. അതേ സമയം വെള്ളം ഇറങ്ങിയ വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ മറ്റൊരു ദുഷ്കരമായ ദൗത്യമായി മാറുകയാണ്…

Top