പശുവിറച്ചിയുടെ പേരില്‍ കൊല: ഗ്രാമത്തില്‍ വീണ്ടും അക്രമം; കേജ്‌രിവാളിനെ തടഞ്ഞു
ന്യൂഡല്‍ഹി:ഹിന്ദുത്വം അപകടത്തിലാണെന്നു പറഞ്ഞ് മുസ്‌ലിംകളെ ഒരു പാര്‍ട്ടി ആക്രമിച്ചാല്‍ അവരെ ഹിന്ദുക്കളെന്നു പറയാന്‍ കഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ .ഉത്തര്‍പ്രദേശിലെ ദാദ്രി ജില്ലയില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ചു ജനക്കൂട്ടം മര്‍ദിച്ചു ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നു നേട്ടം കൊയ്തത് പാര്‍ട്ടികളും നേതാക്കന്മാരും മാത്രമാണെന്ന് കേജറിവാള്‍ ആരോപിച്ചു.ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേജ്‌രിവാള്‍.
ഈ ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം നടന്നതായി ചരിത്രമില്ല. ഒരുവശത്ത് ഇഖ്‌ലാഖിന്റെ കുടുംബത്തിന് അദ്ദേഹത്തെ നഷ്ടമായി, മറുവശത്ത് അന്വേഷണങ്ങള്‍ക്കായി കുട്ടികളെ പൊലീസ് കൊണ്ടുപോയതായി സ്ത്രീകള്‍ പറയുന്നു. ഇതില്‍ നിന്ന് ആരാണ് നേട്ടം കൊയ്തത്? പാര്‍ട്ടികളും നേതാക്കന്‍മാരും മാത്രം, കേജ്‌രിവാള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരു പാര്‍ട്ടിക്ക് മുസ്‌ലിംകളെ വോട്ട്ബാങ്കാക്കണം മറ്റൊരു പാര്‍ട്ടിക്ക് ഹിന്ദുക്കളെയും.
പ്രദേശവാസികളെയും മറ്റു കുടുംബങ്ങളെയും കേജ്‌രിവാള്‍ സന്ദര്‍ശിച്ചു. രാവിലെ കേജ്‌രിവാളിന്റെ സന്ദര്‍ശനത്തിനു മുന്‍പ് ബിഷാഡ ഗ്രാമത്തില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെയടക്കം ജനക്കൂട്ടം ആക്രമിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇതേത്തുടര്‍ന്ന് കേജ്‌രിവാളിന്റെ സംഘത്തെ ബിഷാഡ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അധികൃതര്‍ തടഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശിലെ ദാദ്രി ജില്ലയില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ചു ജനക്കൂട്ടം ഒരാളെ മര്‍ദിച്ചുകൊന്ന ബിഷാഡ ഗ്രാമത്തില്‍ വീണ്ടും അക്രമം. മാധ്യമ പ്രവര്‍ത്തകരെയടക്കം ജനക്കൂട്ടം ആക്രമിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട ചെയ്തു.
അതേസമയം, കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബിഷാഡ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അധികൃതര്‍ തടഞ്ഞിരുന്നു.
കേജ്‌രിവാള്‍, കുമാര്‍ വിശ്വാസ്, സഞ്ജയ് സിങ് എന്നിവരെ ദാദ്രിയിലെ ആകാശ് ഗംഗ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയി. എന്നാല്‍ എന്തിനാണ് തടയുന്നതെന്ന് അധികാരികള്‍ അറയിച്ചില്ലെന്ന് എഎപി നേതാവ് അശുതോഷ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെയെത്തി ഇനിയിങ്ങനെ സംഭവിക്കില്ലെന്ന സന്ദേശം നല്‍കണമെന്നും അശുതോഷ് ആവശ്യപ്പെട്ടു.
രോഷാകുലരായ വനിതകളാണ് മാധ്യമങ്ങള്‍ക്കു നേരെ ആക്രമണവുമായി എത്തിയത്. പുറത്തുനിന്നാരും ഗ്രാമത്തില്‍ പ്രവേശിക്കേണ്ട എന്ന നിലപാടിലാണ് ഗ്രാമീണര്‍. കേജ്‌രിവാള്‍ എത്തുന്നതിനു മുന്നോടിയായി എഎപി പ്രവര്‍ത്തകര്‍ ഗ്രാമത്തിനടുത്തുവരെ എത്തിയിരുന്നു. ഇവരെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കുന്നതിനും ജനങ്ങള്‍ വിസമ്മതിച്ചു.
ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഉത്തര്‍ പ്രദേശിലാണ് സംഭവം. നൂറോളം വരുന്ന ആളുകളാണ് ഇഖ്‌ലാഖിനെയും കുടുംബത്തെയും ആക്രമിച്ചത്. ഇഖ്‌ലാഖിനെ മര്‍ദിച്ചുകൊന്ന ഗ്രാമീണര്‍ മകന്‍ ഡാനിഷിനെയും ആക്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡാനിഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇഖ്‌ലാഖിന്റെ മകളെയും ഭാര്യയെയും നാട്ടുകാര്‍ ആക്രമിച്ചു.
In no way are the writings or comments of any one contributor meant to represent the views or beliefs of the others – each opinion is unique and represents the opinion of that writer. An opinion expressed by any contributor does not reflect the views of any organization, employer, or religious congregation that contributor may be associated with unless expressly stated.