ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ജേ​ക്ക​ബ് തോ​മ​സ്, ടി.​പി. ശ്രീ​നി​വാ​സ​ൻ, ടി.​പി സെ​ൻ​കു​മാ​ർ, ജി. ​മാ​ധ​വ​ൻ നാ​യ​ർ.ക്രിസ്ത്യൻ വോട്ടിന് ക്രിസ്ത്യൻ മുഖം.കേരളം പിടിക്കാൻ ബിജെപി.

കൊച്ചി: കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ വിള്ളൽ വീഴ്ത്തി നല്ലൊരു മുന്നേറ്റം നടത്തിയിരിക്കയാണ് ബിജെപി .ക്രിസ്ത്യാനികൾ ലവ് ജിഹാദും മുസ്ലിം ലീഗിന്റെ കടന്നുകയറ്റവും മുൻ നിർത്തി ബിജെപിയോട് അടുക്കുകയും ചെയ്യുന്നു .ഈ അവസരം മുതെലെടുക്കാൻ തന്നെയാണ് ബിജെപി നീക്കം .പ്രധാനമന്ത്രി നേരിട്ട് തന്നെ ക്രിസ്ത്യൻ സഭകളുടെ വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞിരിക്കയാണ്.അതിനിടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും.സം​സ്ഥാ​ന​ത്തെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​പ്പി​ക്കേ​ണ്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ചും മ​റ്റു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

നി​യ​മ​സ​ഭാ ​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ 30,000 ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി​യ സ്ഥ​ല​ങ്ങ​ളാ​ണ് എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​പ്പി​ക്കേ​ണ്ട പൊ​തു​സ​മ്മ​ത​രു​ടെ പ​ട്ടി​ക സ​ഹി​ത​മാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ വി​ദ​ഗ്ധ​നും മു​ന്‍ അം​ബാ​സി​ഡ​റു​മാ​യി ടി.​പി.​ശ്രീ​നി​വാ​സ​നാ​ണ് പ​ട്ടി​ക​യി​ലു​ള്ള ഒ​രു പ്ര​മു​ഖ​ന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി കു​മ്മ​നം​ രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ല്‍ വ​രെ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത് ഏ​റെ ച​ര്‍​ച്ച​യാ​യി മാ​റു​ക​യും ചെ​യ്തു.പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​ള്ള നേ​താ​വ​ല്ലെ​ങ്കി​ലും ജ​ന​മ​ന​സു​ക​ളി​ല്‍ സ്വീ​കാ​ര്യ​നാ​യ വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​നെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്.

മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പേ​രും പ​ട്ടി​ക​യി​ലു​ണ്ട്. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി -ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന​ത് ഏ​റെ ശ്രദ്ധേ​യ​മാ​യി​രു​ന്നു.ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ല​ക്കു​ടി​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​ന്‍ ജേ​ക്ക​ബ് തോ​മ​സ് ത​യാ​റെ​ടു​ത്തി​രു​ന്നു. ട്വ​ന്‍റി-​ട്വ​ന്‍റി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ന്‍ ഡി​ജി​പി ടി.​പി. സെ​ന്‍​കു​മാ​ര്‍, ഐ​എ​സ്ആ​ര്‍​ഒ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജി.​മാ​ധ​വ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

അ​തേ​സ​മ​യം ഫെ​ബ്രു​വ​രി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള യാ​ത്ര സം​ബ​ന്ധി​ച്ചു​ള്ള അ​നു​മ​തി​യും സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര​ത്തി​നോ​ട് തേ​ടും. അ​ടു​ത്തി​ടെ ന​ട​ന്ന ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.യാ​ത്ര​യി​ല്‍ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും സം​സ്ഥാ​ന സ​ര്‍​ക്കാ​രിനെ​തി​രേ​യും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും ജ​ന​വി​കാ​രം സൃ​ഷ്ടി​ക്കും വി​ധ​ത്തി​ല്‍ യാ​ത്ര​യി​ല്‍ പ്ര​തി​പാ​ദി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും കേ​ന്ദ്രം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കും. അതുപ്ര​കാ​രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Top