കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പതിനാറുകാരി പ്രസവിച്ചു; അച്ഛന്‍ പന്ത്രണ്ട് വയസുകാരന്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പതിനാറുകാരി പ്രസവിച്ചു. കുഞ്ഞിന്റെ അച്ഛന്‍ പന്ത്രണ്ട് വയസ്‌കാരനെന്ന് ഡിഎന്‍എ പരിശോധനാ ഫലം. ഇന്ത്യയിലെ പ്രായം കുറഞ്ഞ അച്ഛനാകുകയാണ് ഈ മലയാളിക്കുട്ടി 16 കാരി പ്രസവിച്ചതിനാല്‍ ഇത് ബാല പീഡനമാണ്. അതുകൊണ്ട് തന്നെ പോസ്‌കോ നിയമ പ്രകാരം ഇത് കുറ്റവുമാണ്. അതിനാല്‍ ഈ സംഭവത്തില്‍ പൊലീസ് കേസ് എടുക്കേണ്ടതായി വരും വരും

എന്നാല്‍ ഇവിടെ ആര് ആരെ പീഡിപ്പിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. പെണ്‍കുട്ടിയെ പയ്യനാണോ പയ്യനെ പെണ്‍കുട്ടിയാണോ പീഡിപ്പിച്ചതെന്ന് അറിയാതെ കുഴയുകയാണ് പൊലീസ്. അതുകൊണ്ട് തന്നെ പോക്സോ കേസ് എടുക്കാനും കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് പ്രസവിച്ച ചോരക്കുഞ്ഞിന്റെ പിതൃത്വത്തില്‍ തീരുമാനമായത്. ഏറെ കുട്ടിക്കാലത്ത് തന്നെ കുഞ്ഞുണ്ടാകാന്‍ തക്ക പ്രായം ആര്‍ജ്ജിക്കുന്ന ആരോഗ്യാവസ്ഥയാണ് കുട്ടിക്കുള്ളതെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് അസ്വാഭാവികമായ സാഹചര്യമല്ല. എന്നാല്‍ പന്ത്രണ്ടാം വയസ്സില്‍ അച്ഛനാകുകയെന്നത് കേട്ട് കേള്‍വിയില്ലാത്തതുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പതിനെട്ട് ദിവസം പ്രായമുള്ള കുട്ടിയുടെ രക്ത സാമ്പിളുകളാണ് പിതൃത്വ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ശേഖരിച്ചത്. ഇതുപയോഗിച്ചുള്ള പരിശോധനയിലാണ് പിതൃത്വം ഉറപ്പിച്ചത്. പെണ്‍കുട്ടിക്ക് പതിനാറ് വയസ്സുമാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ നിയമപരമായ പ്രശ്നമായി കേരളാ പൊലീസിന് കേസ് മാറുകയാണ്. കൊച്ചിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയില്‍ നിറയെ വൈരുദ്ധ്യമായിരുന്നു. ഇതിനിടെയാണ് പന്ത്രണ്ട് വയസ്സുകാരന്റെ കഥ പുറത്തുവന്നത്.

അപ്പോഴും പൊലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചില്ല. യഥാര്‍ത്ഥ പീഡനകനെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ കരുതി. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഇതില്‍ പന്ത്രണ്ടുകാരനാണ് അച്ഛനെന്ന് തെളിഞ്ഞതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തില്ല. എന്നാല്‍ ഏതു തരത്തില്‍ കേസ് എടുക്കണമെന്നതാണ് പ്രശ്നം. പയ്യനെ പെണ്‍കുട്ടി പീഡിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പെണ്‍കുട്ടിയെക്കാള്‍ നാല് വയസ് പയ്യന് കുറവാണെന്നതാണ് ഇതിന് കാരണം. കേസില്‍ പയ്യനേയോ പെണ്‍കുട്ടിയേയോ ശിക്ഷിക്കാനും സാധ്യത കുറവാണ്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതാണ് ഇതിന് കാരണം.

അങ്ങനെ നിരവധി സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങളിലേക്കാണ് ഈ കേസ് നീളുന്നതെന്ന സൂചന പൊലീസും നല്‍കുന്നു. പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് പതിനാറുകാരി ഗര്‍ഭണിയായെന്ന പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചിരുന്നു. ഇത് തെറ്റാണെന്നും തെളിയുകയാണ് ഇപ്പോള്‍. ആരുടെയെങ്കിലും സമ്മര്‍ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കമ്മിഷന്‍ സംശയിച്ചിരുന്നു.

ആരോപണവിധേയനായ പന്ത്രണ്ടു വയസ്സുകാരന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്കും കമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ഡിവൈ.എസ്പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കേസിലാണ് നിര്‍ണ്ണായക വഴിത്തിരവുണ്ടാകുന്നത്.

Top