ജോർജിനെതിരായ പരാതി നിലനിൽക്കുമെന്ന് സ്പീക്കർ

 

തിരുവനന്തപുരം :പിസി ജോര്‍ജ്ജിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ജോര്‍ജിനെതിരായ കേരള കോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്നും കേരള കോണ്‍ഗ്രസിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നും സ്പീക്കര്‍ . ജോര്‍ജിന്റെ തടസ്സവാദം നിലനില്‍ക്കില്ല. ജോര്‍ജിന് പരാതിയുണ്ടെങ്കില്‍ 23 മുന്‍പ് ബോധിപ്പിക്കാമെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. രണ്ട് കക്ഷികളുടേയും വാദം കേട്ടതിന് ശേഷമാണ് ജോര്‍ജിന്റെ തടസ്സവാദം തള്ളിയതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. ജോര്‍ജ്ജിന് പരാതിയുണ്ടെങ്കില്‍ സെപ്തംബര്‍ 23 ന് മുമ്പ് ബോധിപ്പിയ്ക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.

26 നാണ് അടുത്ത സിറ്റിങ്. ഇരുകക്ഷികളിൽ നിന്നും അന്ന് തെളിവെടുക്കും. കൂറുമാറ്റ നിയമപ്രകാരം നിയമസഭാ അംഗത്വത്തിൽ നിന്ന് ജോർജിനെ അയോഗ്യനാക്കണമെന്നായിരുന്നു കേരള കോൺഗ്രസിന്റെ പരാതി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർക്ക് പരാതി നൽകിയത്.

കൂറുമാറ്റ നിയമപ്രകാരം പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാ കോണ്‍ഗ്രസിന്‍റെ ആവശ്യം പരിഗണിക്കുന്നതിന്‍റെ ഭാഗമായി സ്പീക്കര്‍ ഇരുപക്ഷത്തിന്‍റെയും വാദം കേട്ടിരുന്നു. അഭിഭാഷകരുടെ സഹായത്തോടെയാണ് പി.സി. ജോര്‍ജും കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും വാദം സ്പീക്കര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

പരാതി നിലനില്‍ക്കുന്നതല്ലെന്നും ഹാജരാക്കിയ തെളിവുകള്‍ നിയമം അനുശാസിക്കുന്ന പ്രകാരം പരിശോധിച്ചില്ലെന്നും ഉള്ള വാദമാണ് പി.സി. ജോര്‍ജ് ഉയര്‍ത്തിയത്. കെ.എം. മാണിയുടെ അഭിപ്രായം സ്പീക്കര്‍ ചോദിച്ചത് തെറ്റാണെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഭരണഘടനയുടെ 10–ാം അനുച്ഛേദം അനുസരിച്ചുള്ള പരാതിയാണ് നല്‍കിയിട്ടുള്ളതെന്നും തെളിവുകളെല്ലാം വേണ്ടവിധം പരിശോധിച്ചുണ്ടെന്നും തോമസ് ഉണ്ണിയാടനും വാദിച്ചു.

Top