തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം പിളര്‍പ്പിലേക്ക്.തങ്ങളെ പ്രത്യേക ഘടകകക്ഷിയായി കാണണമെന്ന് ആവശ്യപ്പെട്ട് പിജെബ് ജോസഫ് മുഖ്യമന്ത്രിയെ കണ്ടു.തങ്ങള്‍ക്ക് ഇനി മാണിയുമായി യോജിക്കാനാകില്ലെന്നും യുഡിഎഫ് വിട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചതായാന് വിവരം.ജോസഫ് ഗ്രൂപ്പ് ഇന്ന് ഡല്‍ഹിയില്‍ നടന്ന മാണിയുടെ റബര്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല.ആന്റ്ണി രാജു,ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയ നേതാക്കളുടെ സമ്മര്‍ദ്ധമാണ് ജോസഫിനെ മനസില്ലാ മനസോടെ മാണിയെ കൈവിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.ജോസഫ് ഇല്ലെങ്കിലും തങ്ങള്‍ പാര്‍ട്ടിക്ക് പുറത്ത് പോകുമെന്നും എല്‍ഡിഎഫ് തങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരികുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ തങ്ങളുടെ നേതാവിനെ അറിയികുകയായിരുന്നു.ഒപ്പം നില്‍ക്കുന്നവര്‍ മുഴുവന്‍ പോയാല്‍ പാര്‍ട്ടിയില്‍ തന്നെ മാണി പൂര്‍ണ്ണമായും മുക്കിലിരുത്തുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജോസഫ് ഇവരോടൊപ്പം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ജോസഫ് വിഭാഗം നേതാക്കളെ തിരഞ്ഞെടുപ്പില്‍ തഴയാന്‍ മാണിയും കൂട്ടരും തീരുമാനിച്ചിരുന്നു.ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് അനുവദിക്കാതിരിക്കാനും,മോന്‍സ് ജോസഫിന് സീറ്റ് മാറ്റി നല്‍കാനും മാണി നീക്കം തുടങ്ങിയതോടെയാണ് പാര്‍ട്ടി പിളര്‍ത്തുകയല്ലത്തെ മറ്റ് ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ജോസഫ് വിഭാഗം തീരുമാനിക്കുകയായിരുന്നു.മാണി ഡല്‍ഹിയില്‍ നിന്ന് ഹിരിച്ചെത്തുന്നതിന് മുന്‍പ് തന്നെ പ്രശ്‌നം മുഖ്യമന്ത്രിയെ അറിയിക്കുന്നതിലൂടെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് ജോസഫും കൂട്ടരും നല്‍കിയിരിക്കുന്നത്.
കുറഞ്ഞത് നാല് സീറ്റെങ്കിലും മത്സരിക്കാന്‍ വേണമെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്