തിരുവനന്തപുരം: കേരളത്തില്‍ ബിയറിനെക്കാള്‍ വില്‍പ്പന മദ്യത്തിന്. ബിയറിന് ആവശ്യക്കാര്‍ കുറവാണെന്നും വിദേശ മദ്യത്തിനാണ് ആവശ്യക്കാര്‍ ഏറെയെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന 3.10 ലക്ഷം പെട്ടി മദ്യക്കുപ്പികള്‍ കൂടുതല്‍ രേഖപ്പെടുത്തി. അതേസമയം തന്നെ ബിയറിന്റെ വില്‍പ്പന 34.71 ലക്ഷം പെട്ടി കുറഞ്ഞു
മദ്യത്തിന്റെ നികുതിയും വിലയും കൂട്ടിയതാണ് വില്‍പ്പന കുറയാന്‍ കാരണമായത്. പക്ഷേ അതുവഴി ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം അഞ്ചുശതമാനമാണ് കൂടിയത്. മദ്യവില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന് 11,024 കോടി രൂപ ലാഭം നികുതിയിനത്തില്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഇത് 10,353 കോടി രൂപയായിരുന്നു.
ഈ നവംബര്‍ ഒന്നുമുതല്‍ മദ്യത്തിന് വില ഏഴുശതമാനമാണ് കൂട്ടിയത്. ഇതാണ് വരുമാനം കൂടാന്‍ കാരണം. 267 ബിവറേജസ് ഷോപ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.