തിരുവനന്തപുരം:കേരളം മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിക്കാൻ കേന്ദ്രവും ഗവർണറും .ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈകിട്ട് രാജ്ഭവനില്‍ എത്തിയ ചീഫ് സെക്രട്ടറി ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിഷേധങ്ങളോട് കടുത്ത അതൃപ്തിയാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയത്.
ഗവർണറെ തടഞ്ഞതിനു പിന്നിൽ ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ പ്രതിനിധീകരിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ഗവർണ്ണർക്കെതിരെ പ്രതിഷേധം നടക്കുമെന്ന് നേരത്തെ അറിയാമെന്നതിന്റെ സൂചനയുണ്ട്. ഇതിനിടെ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വി സി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പൗരത്വ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ തനിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിന് രാഷ്ട്രീയ നേതൃത്വം പിന്തുണ നല്‍കിയതില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയതായി സൂചനയുണ്ട്. പ്രതിഷേധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വേണ്ട രീതിയില്‍ മുന്നൊരുക്കം നടത്തിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് മേധാവിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇന്നലെയാണ് ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണര്‍ പ്രസംഗിച്ചതോടെയാണ് സദസില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി സി.പി.എമ്മും കോണ്‍ഗ്രസും രംഗത്ത് വന്നു. ഗവര്‍ണര്‍ ഇരിക്കുന്ന പദവിയുടെ പരിമിതി മനസ്സിലാക്കണമെന്നും രാഷ്ട്രീയ പ്രസ്താവന നടത്തണമെങ്കില്‍ രാജിവച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അതേസമയം പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ പങ്കെടുക്കുന്ന ചരിത്ര കോൺഗ്രസിൽ, തയാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന് ഗവര്‍ണർ തിരിച്ചറിയണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.