ഹൈദരാബാദ്: വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മലയാളി ടെക്കി അറസ്റ്റില്‍. ക്യാബിന്‍ ക്രൂവിന്റെ പരാതിയെത്തുടര്‍ന്ന് ഹൈദരാബാദില്‍ ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നവംബ
ര്‍ 28ന് ദുബായ്- ഹൈദരാബാദ് ഫ്‌ലൈറ്റിലെ യാത്രയ്ക്കിടെയാണ് സംഭവം. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ക്രൂ പരാതി നല്‍കിയിട്ടുണ്ട്.
യാത്രയ്ക്കിടെ ഇയാള്‍ എയര്‍ ഹോസ്റ്റസിനെ മോശമായി സ്പര്‍ശിച്ചു. ഇതേക്കുറിച്ച് ക്യാപ്റ്റന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലാന്‍ഡ് ചെയ്തതിനു ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ പ്രതി തന്റെ പാസ്‌പോര്‍ട്ട് സീറ്റില്‍ വച്ച് മറന്നുവെന്നും എടുത്തു തരണമെന്നും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് സീറ്റ് പരിശോധിച്ചപ്പോഴാണ് അശ്ലീല കുറിപ്പ് കണ്ടെത്തിയത്. നിലവില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു


