പൊതുവിദ്യാലയങ്ങൾ ശുചീകരിക്കും ; വ്യത്യസ്ത ക്യാമ്പയിനുമായി എൻജിഒ യൂണിയൻ ; ഉദ്ഘാടനം നാളെ

കോട്ടയം :
പൊതു വിദ്യാലയങ്ങൾ ശുചീകരിക്കുന്ന ക്യാമ്പയിനുമായി കേരള എൻജിഒ യൂണിയൻ. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഒന്നര വര്‍ഷത്തിനു മേലേ ആയി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ ശുചിയാക്കുന്ന ക്യാമ്പയിനുമായി യൂണിയൻ മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങള്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തിൽ ശുചീകരിക്കും.

നാട്ടകം ഗവ. കോളേജ് ശുചീകരണത്തോടെ ജില്ലാതല പരിപാടികൾക്ക് ബുധനാഴ്ച തുടക്കം കുറിക്കും. സിഐടിയു ദേശീയ കൗൺസിലംഗം എ വി റസ്സല്‍ പകല്‍ 12ന് ഉദ്ഘാടനം നിര്‍വഹിക്കും. എന്‍ജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ആശംസകൾ അര്‍പ്പിച്ച് സംസാരിക്കും.V

Top