ഓണക്കാലത്ത് കേരളത്തിൽ വിറ്റത് 757 കോടി രൂപയുടെ മദ്യം; വിൽപനയിൽ ഒന്നാമത് തിരൂര്‍; കൂടുതൽ വിറ്റത് ജവാൻ റം

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ ബെവ്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 കോടി രൂപയുടെ അധിക വില്‍പനയാണ് ഇക്കുറി നടന്നത്. കഴിഞ്ഞ വര്‍ഷം 700 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മലപ്പുറം തിരൂര്‍ ഔട്ട്‌ലെറ്റിലാണ്.

അവിട്ടം ദിനമായ ഇന്നലെ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ബ്രാന്റ് ജവാനാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്രാട ദിനത്തില്‍ സംസ്ഥാനത്തു ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം 112 കോടിയായിരുന്നു മദ്യ വില്‍പ്പന. നാലു കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്.

Top