പ്രളയ ദുരന്തം! എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സന്നദ്ധ പ്രവർത്തനം നടത്തി

എരുമേലി: പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റെ എം.കെ തോമസ്‌കുട്ടിയും വ്യാപാരി വ്യവസായി യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ സന്ദർശിച്ചു. തുടർന്നു, പ്രദേശത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.

യൂത്ത് വിംഗ് ജില്ലാ ട്രഷറർ ജിന്റു കുര്യൻ, വൈസ് പ്രസിഡന്റുമാരായ റൗഫ് റഹീം, റോഷൻ ജോസഫ് , അരുൺ മർക്കോസ് മാടപ്പാട്ട് എന്നിവർ നേതൃത്വം നൽകി. മണിമല റോഡിൽ 12 അടിയോളം ജലനിരപ്പ് ഉയരുകയും നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിൽ ആവുകയും ചെയ്യ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എരുമേലിക്കടുത്ത് കൊരട്ടിയിൽ പ്രദേശത്ത് 10ൽ അധികം വീടുകൾ പ്രളയ ജലത്തിൽ പൂർണ്ണമായും തകർന്നു. പ്രളയത്തിൽ ജീവനും, വീടും,വ്യാപാരവും നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് യൂത്ത് വിംഗ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Top