ദുരഭിമാനകൊല;കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി.തനിക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് പരാതി അന്വേഷിക്കാതിരുന്നതെന്ന ആരോപണം തെറ്റെന്ന് പിണറായി; പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും

കൊച്ചി:മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് കൊല്ലപ്പെട്ട കെവിന്റെ തിരോധാനം അന്വേഷിക്കാതിരുന്നതെന്ന ആരോപണത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് സംരക്ഷം ഒരുക്കിയതുകൊണ്ടാണ് കൊലപതാകമെന്നത് ദൗര്‍ഭാഗ്യകരമാണ്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിക്ക് സെക്യൂരിറ്റി ഒരുക്കുന്നത് പ്രത്യേക ടീമാണ് അല്ലാതെ എസ്‌ഐ അല്ലെന്നും ഗാന്ധി നഗര്‍ പൊലീസിനെക്കുറിച്ചുള്ള ആക്ഷേപത്തില്‍ പിണറായി വ്യക്തമാക്കി.

കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കുറ്റവാളികളെ വലിയ താമസമില്ലാതെ പിടികൂടാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെവിന്റെ കൊലപാതക കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കെവിന്റെ ഭാര്യ നീനുവിന്റെ പരാതി അന്വേഷിക്കുന്നതിന്റെ മേല്‍നോട്ട വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്.പിയെ മാറ്റി. കോട്ടയം എസ്.പി. മുഹമ്മദ് റഫീഖിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ഹരിശങ്കറെ പുതിയ എസ്.പിയായി നിയമിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ പരാതി അന്വേഷിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ. എം.എസ്. ഷിബുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെവിനെ തട്ടികൊണ്ട് പോയെന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ എസ്.ഐ തയാറായില്ലെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.KEVIN MURDER DYFI

സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, അന്വേഷണം വൈകിപ്പിച്ച ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്റ്റേഷന് മുമ്പില്‍ കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

അതേസമയം കോട്ടയത്തെ ദുരഭിമാനകൊല കേസിലെ രണ്ട് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇടമണ്‍ യൂണിറ്റ് പ്രസിഡന്‍റ് നിയാസും ഡിവൈഎഫ്ഐ സൈബര്‍ വിങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇഷാലുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ ഡിവൈഎഫ്ഐയില്‍ നിന്നും പുറത്താക്കി.കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെവിനെ വധുവിന്‍റെ വീട്ടുകാര്‍ മൂന്ന് ദിവസം മുന്‍പാണ് തട്ടിക്കൊണ്ടുപോയത്. കെവിന്‍റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം അംഗീകരിക്കാതിരുന്ന വധുവിന്‍റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കൊല്ലം പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവീട്ടിലായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്ന് വാഹനങ്ങളില്‍ എത്തി വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയെന്നാണ് യുവാവിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്.വധുവിന്‍രെ സഹോദരന്‍ ഉള്‍പ്പെടെ പത്തംഗ സംഘമാണ് പ്രതിപ്പട്ടികയിലുള്ളത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ എം എസ് ഷിബുവിനെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Top