കിം കര്‍ദാഷിയാന്റെ ഫോട്ടോഷൂട്ട് വിവാദത്തില്‍; അവയവങ്ങളുടെ വലിപ്പം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുറച്ചെന്ന് വിമര്‍ശനം

ഫാഷന്‍ ലോകത്തുനിന്നും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന മോഡലാണ് കിം കര്‍ദാഷിയാന്‍. തന്റെ അഴകളവുകള്‍ പുറത്ത് കാണിക്കാന്‍ മടിയില്ലാത്ത കിം അസാമാന്യ വലിപ്പമുള്ള തന്റെ അവയവങ്ങളുടെ പേരില്‍ പല വട്ടം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായൊരു കാര്യത്തിന് കിം കര്‍ദാഷിയാനെതിരെ തിരിഞ്ഞിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. സൗന്ദര്യ പരിപാലന ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ കെകെഡബ്ല്യുവിനായി നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായിരിക്കുന്നത്. താരത്തിന്റെ അഴകളവുകള്‍ തന്നെയാണ് ഇവിടെയും പ്രശ്‌നമായത്. എന്നാല്‍ ആരും ചിന്തിക്കുന്ന രീതിയില്‍ അല്ല പ്രശ്‌നമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോട്ടോഷൂട്ടിന്റെതായി പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയില്‍ കിം കര്‍ദാഷിയാന്റെ അവയവങ്ങളുടെ വലിപ്പം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുറച്ചു എന്നതാണ് താരത്തിന്റെ ആരാധകരുടെ വിമര്‍ശനം. ഇതൊട്ടും നന്നായില്ലെന്നും കിമ്മിന് ഇത്രയേ ഉള്ളൂ എന്ന് തങ്ങള്‍ വിശ്വസിക്കില്ലെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ആരാധകരുടെ ആരോപണങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top