കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവ് 40 രൂപയ്ക്ക്‌ ബിരിയാണി വില്‍ക്കുന്നു; വെല്ലുവിളികള്‍ മറികടക്കാന്‍ ജാഫര്‍ കാഞ്ഞിരപ്പള്ളി

മലയാള സിനിമയുടെ ചരിത്രത്തില്‍ ആരുംമറക്കാത്ത രതിചിത്രമായ കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവ് ജാഫര്‍ കാഞ്ഞിരപ്പള്ളി ഇന്ന് ബിരിയാണി വില്‍ക്കുന്നു. മലയാള സിനിമ പരാജയത്തിന്റെ പടുകുഴിയില്‍ നില്‍ക്കുന്ന അവസരത്തിലാണ് കിന്നാരത്തുമ്പികളുമായി ജാഫര്‍ എത്തുന്നത്. ലക്ഷങ്ങള്‍ ചെലവില്‍ നിര്‍മ്മിച്ച ചിത്രം കോടികളാണ് കളക്ഷന്‍ നേടിയത്. തീയേറ്ററുകളിലേയ്ക്ക് ജനങ്ങളെ ഒഴുക്കിയ താരമായി ഷക്കീല മാറിയത് കിന്നാരത്തുമ്പികളിലൂടെയാണ്.

35 വര്‍ഷങ്ങളായി സിനിമയുടെ വെള്ളി വെളിച്ചത്തില്‍ തെളിഞ്ഞും മങ്ങിയും നിന്ന ആളാണ് ജാഫര്‍ കാഞ്ഞിരപ്പള്ളി. സിനിമയുടെ പല മേഖലകളിലും അദ്ദേഹം കൈ വെച്ചിട്ടുണ്ട്. സിനിമ സെറ്റുകളിലെ പ്രിയ സാന്നിധ്യമാണ് അദ്ദേഹം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പല ചിത്രങ്ങളില്‍ അഭിനയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് തീരത്ത പ്രതിസന്ധിയിലും തോറ്റ് പിന്മാറാനോ തളരാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് പുതിയ സംരഭത്തിന് തുടക്കം കുറിച്ചു. 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി. എന്നാല്‍ ആ യാത്രയിലും ജാഫറിന് വെല്ലുവിളികള്‍ ഏറെയുണ്ട്. കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവെന്ന അഡ്രസ് ഇവിടെ അദ്ദേഹത്തെ തുണയ്ക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Top