ഉഭയകക്ഷി ചര്‍ച്ചകളില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കും; ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് മാണി

k-m-mani-serious

തിരുവനന്തപുരം: യുഡിഎഫ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ കെഎം മാണിയെ അനുനയിപ്പിക്കാന്‍ ശ്രമം. എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചകളില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നുമാണ് മാണി പറഞ്ഞത്.

അടുത്ത മാസം നാലിന് ചേരാനിരുന്ന യുഡിഎഫ് യോഗം പത്താംതീയതിയിലേക്ക് മാറ്റിവച്ചു. നാലാം തീയതിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മാണി പറഞ്ഞതോടെയാണ് യുഡിഎഫ് യോഗം മാറ്റിയത്. മാണിക്ക് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിയതെന്നും പത്താം തീയതിയിലെ യോഗത്തില്‍ മാണി പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താനുമായി പി.കെ കുഞ്ഞാലിക്കുട്ടി മാത്രമാണ് സംസാരിച്ചതെന്ന് മാണി പറഞ്ഞു. നാലാം തീയതിയിലെ യുഡിഎഫ് യോഗം മാറ്റിവയ്ക്കണമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പിനു ശേഷമേ ഇനി യുഡിഎഫ് യോഗത്തിലേക്ക് ഉള്ളൂവെന്നും മാണി പറഞ്ഞു.

ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം കെഎം മാണി ബഹിഷ്‌കരിച്ചിരുന്നു. കേരള കോണ്‍ഗ്രസില്‍നിന്ന് ആരും യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. ബാര്‍ കോഴക്കേസിലെ കോണ്‍ഗ്രസ് നിലപാടിനെതിരായ പ്രതിഷേധ സൂചകമായാണ് കേരള കോണ്‍ഗ്രസ് വിട്ടുനിന്നത്. ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎം മാണി വിട്ടുനിന്നത്. യുഡിഎഫ് യോഗത്തിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് മാണി അറിയിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.

അതേസമയം, യുഡിഎഫ് യോഗത്തില്‍ മാണി പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ നടന്നത് കക്ഷി നേതാക്കന്മാരുടെ മാത്രം യോഗമാണ്. അടുത്ത യുഡിഎഫ് യോഗത്തില്‍ മാണി പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും മാണിയുമായി സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Top