കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയിൽ നിന്ന് പുറത്താക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ രീതി പിന്തുടരുന്നതെന്ന സഭയുടെ വാദം നിലനിൽക്കില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് സ്വസമുദായ വിവാഹ രീതി പിന്തുടരുന്നതെന്ന ക്നാനായ കത്തോലിക്കാ സഭയുടെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ് ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് നിരീക്ഷിച്ചാണ് നടപടി. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത്. ജനനം വഴി ലഭിച്ച അംഗത്വം റദ്ദാക്കാന്‍ സഭയ്ക്ക് അധികാരമില്ല. ക്നാനായ സഭാ വിശ്വാസികളും ഇതര കത്തോലിക്കാ സഭകളും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാര്‍ത്ഥനകളും കൂദാശകളും ഒരുപോലെയാണ്. സ്വസമുദായ വിവാഹരീതി മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വസമുദായ വിവാദം കീഴ്‌വഴക്കം മാത്രമാണെന്ന് വത്തിക്കാന്‍ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ക്രിസ്തുവിന്റെ വചനങ്ങളും ബൈബിളും കത്തോലിക്കാ സഭാ നിയമങ്ങളും സ്വസമുദായ വിവാഹം നിര്‍ബന്ധമാക്കുന്നില്ല. മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ഇതര സഭയില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവര്‍ക്കും നല്‍കണം. ഇതിന് ഇടവക വികാരിമാര്‍ വിവാഹ കൂദാശ ചെയ്ത് നല്‍കണം. സ്വസമുദായ വിവാഹം ഒരു അനിവാര്യ മതാചാരമല്ല. ഇതര സഭാവിശ്വാസിയെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം സഭയില്‍ നിന്ന് പുറത്താക്കാനുമാവില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിന്യായത്തില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ വിധി. ക്നാനായ സഭ കോട്ടയം അതിരൂപത മെത്രാപൊലീത്ത നല്‍കിയ അപ്പീല്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.
സ്വവംശ വിവാഹ നിയമം ലംഘിച്ചുവെന്ന പേരിൽ മുൻപ് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് അംഗത്വം തിരിച്ചുനൽകണമെന്നും കോടതി ഉത്തരവിട്ടു. ക്നാനായ കത്തോലിക്കാ നവീകരണ സമിതി അടക്കമുള്ളവർ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ സബ് കോടതി നേരത്തെ സഭയുടെ നടപടിക്ക് നിയമപരമായ നിലനിൽപ്പില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോട്ടയം രൂപത നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. എഡി 345-ൽ കാനായിൽ നിന്നെത്തിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്നും, ആ വംശശുദ്ധി നിലനിർത്താൻ സ്വവംശ വിവാഹം അനിവാര്യമാണെന്നുമായിരുന്നു കോട്ടയം രൂപതയുടെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
സ്വന്തം വംശശുദ്ധി നിലനിർത്തുന്നതിനായാണ് ക്നാനായ കത്തോലിക്കർ തമ്മിൽ വിവാഹം കഴിച്ചു പോന്നിരുന്നത്. പുറത്ത് നിന്നും ക്നാനായ കത്തോലlക്ക സമുദായത്തിൽ പെട്ടവർ മറ്റ് കത്തോലിക്കരെ വിവാഹം കഴിച്ചാൽ സഭയിൽ നിന്ന് പുറത്താക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിനാണ് ഹൈക്കോടതി വിധിയോടെ അന്ത്യമാകുന്നത്. നിലവിൽ സഭയിൽ നിന്ന് പുറത്തായ ആയിരക്കണക്കിന് ആളുകൾക്ക് ഈ വിധിയിലൂടെ അംഗത്വം തിരികെ ലഭിക്കാനും വഴിതെളിയും.


