മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി അധോലോക നായകന്‍ ദാവൂദിനെ തകര്‍ക്കും

19blast6

ദില്ലി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പൂട്ടാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇത്തവണ മോദി സര്‍ക്കാരിന്റെ വലയില്‍ ദാവൂദ് വീഴും. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനും അയാളുടെ സ്ഥാപനമായ ഡി കമ്പനിയെ നശിപ്പിക്കാനും മോദി സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കി.

ഇന്ത്യാ ടുഡെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. അഞ്ചംഗ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ദാവൂദിന്റെയും അയാളുടെ സഹായിയെയും നിരീക്ഷിക്കലാണ് ഇവരുടെ പ്രവര്‍ത്തനം. ഏകദേശം 50 ഓളം ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നതാണ്. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്, സിബിഐ ഇന്റര്‍പോള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാവൂദിന്റെ പാകിസ്ഥാനിലേക്കുള്ള നീക്കവും അയാളുടെ സഹായികളെയും ബന്ധുക്കളെയും ബന്ധപ്പെട്ട ബിസിനസ് നീക്കങ്ങളും നിരീക്ഷിക്കുന്നതായിരിക്കും. ദാവൂദിന്റെ ആരോഗ്യനില മോശമാണെന്നും അയാള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള വീട്ടിലാണുള്ളതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top