ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസില്‍ സൗകര്യങ്ങള്‍ പോര:അതൃപ്തി അറിയിച്ച്: വിഎസ്.

തിരുവനന്തപുരം : നിലവിലെ ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. നിലവിലെ ഓഫീസില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നാണ് വിഎസ് പറയുന്നത്.പുതിയ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. ഐഎംജിയിലെ ഓഫിസില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം. തിരുവനന്തപുരം ഐഎംജിയിലെ പുതുക്കിപ്പണിത പതിനൊന്നു മുറികളാണ് മുറികളാണ് ഭരണപരിഷ്കാര കമ്മീഷന്റെ ഓഫിസാക്കി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Top