വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു. അനൂപിൻ്റെ സഹോദരനാണ് കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്ക് കുഞ്ഞിനെ എത്തിച്ചത്.

കുഞ്ഞിനെ സി.ഡ.ബ്ല്യു.സി. ഏറ്റെടുത്തു. ഇനി മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്. കളമശേരി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചതെന്നാണ് ജനന സർട്ടിഫിക്കറ്റിലുള്ളത്. കുട്ടിയുടെ മാതാപിതാക്കളെ ഇന്നലെ രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു.കുട്ടിയുടെ പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.ഡബ്ല്യു.സി. വിശദമായ അന്വേഷണം നടത്തിവരികയാണ്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുഞ്ഞ് ജനിച്ചത്. സെപ്തംബർ ആദ്യ വാരത്തിലാണ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയുടെ പേര് സർട്ടിഫിക്കറ്റിൽ ഇല്ലായിരുന്നെങ്കിലും സർട്ടിഫിക്കറ്റിലുണ്ടായിരുന്ന അഡ്രസ് തെരഞ്ഞാണ് കുഞ്ഞിന്റെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്.

കുഞ്ഞിന്റെ മാതാപിതാക്കൾ എറണാകുളം ജില്ലക്കാരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും സർട്ടിഫിക്കറ്റ് നൽകിയ അഡ്രസിലുള്ള വീട്ടിലല്ല ഇരുവരും ഇപ്പോൾ താമസിക്കുന്നത്. പ്രദേശത്തെ ആശാവർക്കർമാരുമായും ജനപ്രതിനിധികളുമായും സി.ഡബ്ല്യു.സി. ചെയർമാൻ ആശയവിനിമയം നടത്തിയിരുന്നു.

സംഭവത്തിൽ കളമശേരി മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രിൻസിപ്പാളിന്റെ അന്വേഷണ റിപ്പോർട്ട്.

Top