കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: ഇടനിലക്കാരനെ കണ്ടെത്തി, മൊഴിയെടുക്കും

കൊച്ചി: കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഇടനിലക്കാരനെ കണ്ടെത്തി, മൊഴിയെടുക്കും.
തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി.

എറണാകുളത്തെ ഒരു സംഗീത ട്രൂപ്പിലെ അംഗമായ അനൂപാണ് ദമ്പതികളെ സഹായിച്ചത്. പൊലീസ് ഇയാളുടേയും ഭാര്യയുടേയും മൊഴിയെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദമ്പതികൾക്ക് 20 വർഷമായി കുട്ടികൾ ഇല്ല. നിരവധി ചികിത്സകൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തു. ഇനി ചികിത്സക്കാൻ നിവൃത്തിയില്ലെന്ന ഘട്ടത്തിലാണ് അനൂപ് ഇടനിലക്കാരനായതെന്നാണ് നിഗമനം. യഥാർഥ മാതാപിതാക്കൾക്ക് കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ടായിരുന്നില്ല . ഇത് മനസിലാക്കിയ അനൂപാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുട്ടിയെ കൈമാറാൻ ഇടനില നിന്നത്.

കുട്ടിയെ കൈമാറിയതിൽ സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ ലഭിച്ച സൂചന

Top