തിരുവനന്തപുരം: കൊച്ചു സുന്ദരികള്‍ മാതൃകയില്‍ ഫേസ്ബുക്കില്‍ അശ്ലീല പേജുകള്‍ വീണ്ടും സജീവമാവുന്നതായി പരാതി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങളും കമന്റുകളും നിറയുന്ന പേജുകളില്‍ നിരവധി മൊബൈല്‍,വാട്‌സ് ആപ്പ് നമ്പറുകളുമാണുള്ളത്. പേജുകള്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന് കളമൊരുക്കുന്നതായാണ് സംശയിക്കപ്പെടുന്നത്.
ഓപ്പറേഷന്‍ ബിഗ്ഡാഡി എന്ന പേരില്‍ ക്രൈം ബ്രാഞ്ച് ഐ.ജി ആര്‍. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘കൊച്ചു സുന്ദരികള്‍’ പേജ് വഴിയുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടിയിരുന്നത്. കുട്ടികളെ കുറിച്ചുള്ള അശ്ലീലം പ്രചരിപ്പിക്കുന്ന പേജിന്റെ അണിയറക്കാരെ ഏറെ കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയിരുന്നത്. കൊച്ചു സുന്ദരി പേജുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ മുന്നോട്ട് നീങ്ങവെയാണ് പുതിയ പേജുകള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.ചെറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പേജ് ആയിരുന്നു കൊച്ചു സുന്ദരികള്‍. ഈ പേജ് വഴി ഓണ്‍ലൈന്‍ പെണ്‍വാണിഭവും നടന്നിരുന്നു.
ചെറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയും, ഓണ്‍ലൈന്‍ വഴി പെണ്‍ വാണിഭം നടത്തുകയും ചെയ്തിരുന്ന കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെതിരെ നടന്ന നീക്കമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പരിസമാപ്തിയില്‍ എത്തിയിരിയ്ക്കുന്നത് എന്നാണ് വിവരം. ഇത് പറയുമ്പോള്‍ എസ്എഫ്എമിനെ കുറിച്ച് പറയാതിരിയ്ക്കാന്‍ കഴിയില്ല. എസ്എംഎഫ് എന്ന് പറഞ്ഞാല്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്…മലയാളികളുടെ ലൈംഗിക വൈകൃതങ്ങളെ തുറന്ന് കാണിയ്ക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കില്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന പേരില്‍ ഒരു പേജ് തുടങ്ങിയത്. ഓണ്‍ലൈനില്‍ മലയാളികള്‍ കാണിയ്ക്കുന്ന പല നാണം കെട്ട പരിപാടികളും ഇവര്‍ തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നു.