കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചുതകർത്തു; ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലസ്ഥാനത്തിന് നേരെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്തു. അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചു.പ്രതി മാനസിക രോഗിയാണ്

തെക്കെ നടയിൽ പഴയ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്‍റെ സ്റ്റെയിൻ ലെസ് സ്റ്റീൽ കൊണ്ടുള്ള വാതിലിന്‍റെ താഴ് തകർത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കൽ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകർക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Top