അതിര്‍ത്തിയിലെ അപകര്‍ഷ കൊടികള്‍

ഇസ്ലാംമത വിരോധത്തിലാണ് ചില ഹിന്ദു സംഘടനകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്ന ഒരു ധാരണ പരക്കെ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു. ബാബറിപ്പളളി പൊളിച്ചതും ഗുജറാത്തിലെ വംശീയഹത്യയുമൊക്കെ ഇതിന് ശക്തമായ പിന്‍ബലം നല്‍കുന്നുണ്ട്. കമ്യൂണിസ്റ്റുകള്‍ ഉളള സ്ഥലത്തൊക്കെ കമ്യൂണിസ്റ്റുകളാണ് മുഖ്യശത്രു എന്ന തോന്നലും ബലപ്പെട്ടിട്ടുണ്ട്. അത് ശരിയുമാണ്. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ജാതിമത വ്യത്യാസങ്ങള്‍ ഇല്ലല്ലോ.



യഥാര്‍ഥത്തില്‍ ഹിന്ദുസംഘടനകളുടെ ശത്രു ആരാണ്? സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹിന്ദു സംഘടനകളുടെ മുഖ്യശത്രു ഇന്ത്യയിലെ ദളിതരാണെന്ന് കാണാം. ഇന്ത്യയില്‍ നടന്നിട്ടുളള ദളിത് വേട്ടകള്‍ക്ക് നേതൃത്വം നല്‍കിയത് അഹൈന്ദവ മതങ്ങളോ കമ്യൂണിസ്റ്റുകളോ അല്ല.ദളിതര്‍ ശത്രുപക്ഷത്ത് വരാന്‍ കാരണമെന്താണ്? അവര്‍ ഹിന്ദുക്കളല്ല എന്നതാണ് പ്രധാന കാരണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഥാര്‍ഥത്തില്‍ ഹിന്ദുസംഘടനകളുടെ ശത്രു ആരാണ്? സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹിന്ദു സംഘടനകളുടെ മുഖ്യശത്രു ഇന്ത്യയിലെ ദളിതരാണെന്ന് കാണാം. ഇന്ത്യയില്‍ നടന്നിട്ടുളള ദളിത് വേട്ടകള്‍ക്ക് നേതൃത്വം നല്‍കിയത് അഹൈന്ദവ മതങ്ങളോ കമ്യൂണിസ്റ്റുകളോ അല്ല.ദളിതര്‍ ശത്രുപക്ഷത്ത് വരാന്‍ കാരണമെന്താണ്? അവര്‍ ഹിന്ദുക്കളല്ല എന്നതാണ് പ്രധാന കാരണം. ഹിന്ദു മതത്തില്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ നാല് വിഭാഗങ്ങള്‍ മാത്രമല്ലേയുളളൂ. അതിനപ്പുറത്തുളളവരും ആര്യാധിനിവേശത്തിന് മുന്‍പുതന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉണ്ടായിരുന്നവരുമായ ജനങ്ങളാണ് ദളിതര്‍. അവര്‍ പടുത്തുയര്‍ത്തിയ സാംസ്‌കാരിക മഹിമകള്‍ സിന്ധുനദീതട സംസ്‌കാരമെന്ന പേരില്‍ പ്രസിദ്ധവുമാണ്.

പൂജ, യുദ്ധം തുടങ്ങി മനുഷ്യരാശിക്ക് പ്രയോജനപ്രദമല്ലാത്ത ഒരു തൊഴിലും അവര്‍ ചെയ്തില്ല എന്നാല്‍ മനുഷ്യര്‍ക്ക് വിശപ്പടക്കുവാനും മാന്യമായി ജീവിക്കാനും പറ്റിയ പണികളൊക്കെ ഇന്ത്യയിലെ ദളിതരുടെ പാഠശാലകളായിരുന്നു. അവര്‍ അത് പഠിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നെ നാം കാണുന്നത് തൊഴിലുകളെ കുലത്തൊഴിലുകളാക്കി മാറ്റുകയും അത് ചെയ്യുന്ന തൊഴിലാളികളെ മാനുഷിക പരിഗണന അര്‍ഹിക്കാത്തവരായി മാറ്റിനിര്‍ത്തുന്നതുമാണ്. നൂറ്റാണ്ടുകളായി അപഹസിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത ഈ മനുഷ്യര്‍ പാര്‍ക്കുന്ന അതിര്‍ത്തികളില്‍ നിറയെ പാറിപ്പറക്കുന്നത് അപകര്‍ഷതയുടെ കൊടികളാണ്.

ജാതിവ്യവസ്ഥയ്‌ക്കെതിരായുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുകയും സാധ്യതകള്‍ മുന്നില്‍ തെളിഞ്ഞുവരികയും ചെയ്തപ്പോള്‍ അവര്‍ അപമാനിക്കപ്പെട്ട തൊഴിലുകളില്‍ നിന്ന് വിമുക്തരായി. എന്നാല്‍ അപകര്‍ഷതാബോധം ഒഴിവാക്കാനുളള ഔഷധം അവര്‍ക്ക് ലഭിച്ചതുമില്ല.ദളിതന്‍ മേല്‍മീശ വയ്ക്കുന്നത് കുറ്റകൃത്യമായി കരുതിയിരുന്ന കാലത്താണ് അയ്യങ്കാളി മീശ വച്ചു നടന്നത്. തലയില്‍ കെട്ടുന്നത് പാടില്ലെന്ന് വിധിച്ച കാലത്താണ് അയ്യാ വൈകുണ്ഠര്‍ തലക്കെട്ട് ധരിച്ച് നടന്നതും കീഴാള ജനതയെ അതിന് പ്രേരിപ്പിച്ചതും.


ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നോട്ടെഴുതിയ ഗവ. സെക്രട്ടറിയായിരുന്നു മഹാകവി ഉളളൂര്‍ എസ് പരമേശ്വരയ്യര്‍. അദ്ദേഹത്തെ ഹിന്ദുമതത്തില്‍ നിന്നും പുറത്താക്കുകയായിരുന്നല്ലോ.’ഞാന്‍ ഇന്നലെ വരെ ഒരു ബ്രാഹ്മണനായിരുന്നു. ഇന്നുമുതല്‍ ഒരു മനുഷ്യനായി’ എന്താണ് മഹാകവി ഉളളൂര്‍ ഈ പുറത്താക്കലിനോട് പ്രതിഷേധിച്ച


പാശ്ചാത്യവേഷം ധരിച്ച പൊയ്കയില്‍ അപ്പച്ചന്‍ വസ്ത്രവിരുദ്ധ നിയമം സൃഷ്ടിച്ച സവര്‍ണ ഹൈന്ദവതയ്ക്ക് പരുക്കേല്‍പ്പിക്കുകയായിരുന്നു.വേഷഭൂഷാദികളിലൂടെയുളള ഈ സമരമാര്‍ഗം സവര്‍ണ ഹിന്ദുക്കള്‍ക്ക് രുചിച്ചില്ല എന്നതിന്റെ തെളിവാണ് പെരിനാട് കലാപം. മേല്‍വസ്ത്രം ധരിക്കാന്‍ വേണ്ടി സ്ത്രീകള്‍ നടത്തിയ സമരമായിരുന്നല്ലോ അത്.
ദളിതന്റെ എല്ലാ പുരോഗമനങ്ങളിലും സവര്‍ണ ഹിന്ദു അതൃപ്തനായിരുന്നെന്ന് കാണാം. വഴിനടക്കാനുളള അവകാശത്തിനുവേണ്ടി രൂപംകൊണ്ട വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനത്തിനോടുളള എതിര്‍പ്പും ഉദാഹരണങ്ങളാണ്.

ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നോട്ടെഴുതിയ ഗവ. സെക്രട്ടറിയായിരുന്നു മഹാകവി ഉളളൂര്‍ എസ് പരമേശ്വരയ്യര്‍. അദ്ദേഹത്തെ ഹിന്ദുമതത്തില്‍ നിന്നും പുറത്താക്കുകയായിരുന്നല്ലോ.’ഞാന്‍ ഇന്നലെ വരെ ഒരു ബ്രാഹ്മണനായിരുന്നു. ഇന്നുമുതല്‍ ഒരു മനുഷ്യനായി’ എന്താണ് മഹാകവി ഉളളൂര്‍ ഈ പുറത്താക്കലിനോട് പ്രതിഷേധിച്ചത്.

അപകര്‍ഷതാബോധം ദളിതന്റെ കൂടെപ്പിറപ്പായി. സവര്‍ണ അവര്‍ണ പ്രണയങ്ങള്‍ ഏതാണ്ട് അസാധ്യമായിത്തന്നെ ഇപ്പോഴും തുടരുന്നു. സാവിത്രി അന്തര്‍ജനവും ചാത്തന്‍ പുലയനും ചേര്‍ന്നുളള ജീവിതം ഇനിയും വ്യാപകമാക്കേണ്ട ഒരു മാനുഷിക പ്രശ്‌നമാണ്.അതിനാല്‍ ഇന്ത്യയിലെ സവര്‍ണ ഹിന്ദു സംഘടനകളുടെ മുഖ്യശത്രു ദളിതരാണ്. ചരടും കുറിയും ധരിച്ച് സവര്‍ണ ഹിന്ദു സംഘടനകളുടെ പ്രകടനത്തില്‍ പിന്‍നിരയില്‍ നടന്നുപോകുന്ന ഒരു ദളിതന്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് തിരിച്ചറിവില്ലായ്മയുടെ പാതയിലൂടെയാണ്.

 

Top