കോട്ടയത്തെ ഞെട്ടിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കുതിച്ചു കയറ്റം: വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി മിനർവ മോഹനന് വൻ സ്വീകരണം

കോട്ടയം: നിശബ്ദ പ്രചാരണ ദിവസം വോട്ടുറപ്പിച്ച് കുതിച്ചു കയറിയ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനും പ്രവർത്തകരും വിജയം ഉറപ്പിച്ചു. നിശബ്ദ പ്രചാരണ ദിവസമായ തിങ്കളാഴ്ച പരമാവധി ആളുകളെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണം. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ സ്ഥാനാർത്ഥി നേരിട്ട് വോർട്ടർമാർക്ക് സ്ലിപ്പ് എഴുതി നൽകുകയും ചെയ്തു.

ഇന്നലെ വെള്ളുത്തുരുത്തിയിലെ സമ്പർക്കത്തിലൂടെയാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാർത്ഥി സജീവമായത്. ഇവിടെ വീടുകളിൽ നേരിട്ടെത്തി പരമാവധി വോട്ടർമാരെയും വീട്ടമ്മമാരെയും നേരിൽ കാണുകയായിരുന്നു സ്ഥാനാർത്ഥി. വോട്ടർമാർക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ച സ്ഥാനാർത്ഥി ഇവരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും സമയം ചിലവഴിച്ചു.

ഇവിടെ നിന്നും വിമലഗിരി കത്തീഡ്രല്ലിൽ എത്തിയ സ്ഥാനാർത്ഥി മിനർവ മോഹൻ, ഇവിടെയുണ്ടായിരുന്ന വിശ്വാസികളും വൈദികരുമായി കുശലം പറയാനും സമയം കണ്ടെത്തി. തുടർന്നു നാട്ടകത്തെ വിവാഹച്ചടങ്ങിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഓരോ സ്ഥലത്തും വീട്ടമ്മാർ അടക്കമുള്ളവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു. തുടർന്നു, വൈകിട്ട് എൻ.ഡി.എ പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

Top