കൊച്ചി:നിയമങ്ങള്‍ക്ക് പുല്ലുവിലയാണ് ഭരണകര്‍ത്താക്കള്‍ക്കെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രായ്ക്ക് രാമായണം പറഞ്ഞ് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും നഗ്നമായ നിയമ ലംഘനം നടത്തിയതിന്റെ രേഖകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.
എന്ത് തോന്നിവാസവും ചെയ്ത് അവസാനം എല്ലാം വികസനത്തിന്റെ പേരിലാണെന്ന് പറഞ്ഞാല്‍ അത് പിന്നെ ഭാവിയിലെ നിയയമായി മാറും എന്ന തന്ത്രമാണ് സര്‍ക്കാരിലെ ചിലര്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്.പ്രസിദ്ധമായ കോട്ടയം കോറിഡോറിന്റെ പേരില്‍ നടന്നത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട്.കൂട്ടു നിന്നത് സര്‍ക്കാരും റവന്യു വകുപ്പും.നിയമം ലംഘിച്ച് പൊതുവികസനത്തിനല്ലാതെ ഭൂമി നികത്തിത്തിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.കോട്ടയം കോറിഡോറിനായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് സമാന സ്ഥലത്തിന്റെ തുല്യമായ മറ്റേതെങ്കിലും സ്ഥലം നികത്തിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ രേഖ ഞങ്ങള്‍ പുറത്തുവിടുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കാലഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കേയാണ് വിവാദ ഉത്തര ഇറക്കിയിരിക്കുന്നത്.
കോട്ടയം പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി രൂപകല്‍പന ചെയ്ത കോട്ടയം കോറിഡോറിനായി സ്ഥലം എളുപ്പത്തില്‍ വിട്ടു കിട്ടാനായാണ് തീരുമാനമെടുത്തതെന്നാണ് പറയപ്പെടുന്നത്.05.11.11 ലെ കോട്ടയം ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് വിവാദ തീരുമാനം.എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനോടൊപ്പം തുല്യമായ മറ്റേതെങ്കിലും വസ്തു നികത്തിയെടുക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് 2008 ലെ തണ്ണീതട സംരക്ഷണ നിയമത്തിന് പൂര്‍ണ്ണമായും എതിരാണ്.സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മാത്രമേ നിലം രൂപമാറ്റം ചെയ്യാവൂ എന്നാണ്(അതും നിയമപരമായ അനുമതിയോടെ)എന്നാണ് നിയമത്തില്‍ പറയുന്നത്.
എന്നാല്‍ സ്വകാര്യവ്യക്തികള്‍ക്ക് സ്ഥലത്തിന് വില നല്‍കുന്നതിന് പുറമേ ഇത്തരം ഒരു അനുമതി കൂടി നല്‍കുന്നത് ഏത് നിയമം അനുസരിച്ചാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.2011ല്‍ എടുത്ത തീരുമാനം 13.11.2015ല്‍ സര്‍ക്കാര്‍ ഉത്തരവാക്കി മാറ്റിയിറ്റുണ്ട്.ചുരുക്കിപറഞ്ഞാല്‍ കോട്ടയം ജില്ലയിലെ ഇനി അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ എല്ലാം ബഹുനില മാളികകളാകാന്‍ അധികം കാലതാമസമില്ലെന്നാണ് വിലയിരുത്തപ്പെടേണ്ടത്.സ്വന്തം ജില്ലയില്‍ ഇത്തരമൊരു കച്ചവടം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടില്ല എന്നതും ദുരൂഹമാണ്.