കടുത്തുരുത്തിയിൽ യുവാവിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടുത്തുരുത്തി :
യുവാവിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി ഓലിത്തടത്തിൽ വിജയന്റെ മകൻ വിനീഷിനെയാണ്(42) മുട്ടുചിറ കുരിശുംമൂടിന്‌ സമീപം വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനീഷിന്റെ മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന്‌ പോലീസ് പറഞ്ഞു.
അമ്മ രത്നമ്മ, ഭാര്യ മഞ്ജു, മകൾ ദേവിക.

Top