നാടിളക്കി നാട്ടുകാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവാ മോഹന്റെ പ്രചാരണം: മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി സ്ഥാനാർത്ഥി

കോട്ടയം: നാടിളക്കി നാട്ടുകാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന സ്ഥാനാർത്ഥി നാട്ടുകാരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. മണ്ഡലത്തിലുടനീളം വ്യക്തി ബന്ധം സ്ഥാപിച്ച സ്ഥാനാർത്ഥി ഓരോ സ്ഥലത്തും എത്തുമ്പോൾ ആളുകളുമായി സൗഹൃദം സ്ഥാപിച്ചാണ് മുന്നോട്ട് പോകുന്നത്.

ബി.ജെ.പി എൻ.ഡി.എ പ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓരോ പ്രദേശത്തെ നാട്ടുകാരും ഇപ്പോൾ സ്ഥാനാർത്ഥിക്കൊപ്പം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഇന്നലെ രാവിലെ മാങ്ങാനം പ്രദേശത്തു നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവാ മോഹന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി സാധാരണക്കാരെ നേരിൽകാണുന്നതിനാണ് വീടുകളിൽ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരക്കേറിയ സമയമായിട്ടു പോലും സ്ഥാനാർത്ഥിയ്ക്കും ബി.ജെ.പി നേതാക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ നാട്ടുകാർ തയ്യാറായി. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഓരോ വീടുകളിലും സ്ഥാനാർത്ഥി എത്തുന്നത്.

തുടർന്നു മൂലേടം പ്രദേശത്ത് എത്തിയ സ്ഥാനാർത്ഥി ഇവിടെ ഗ്രാമപ്രദേശങ്ങളിലെ ചെറുയോഗങ്ങളിൽ പങ്കെടുത്തു. തുടർന്നു നാട്ടകത്തും പുല്ലരിക്കുന്നില്ലും പ്രചാരണ പ്രവർത്തനങ്ങളിലും ഗൃഹസമ്പർക്കങ്ങളിലും സ്ഥാനാർത്ഥി സജീവമായി പങ്കെടുത്തു. വൈകിട്ട് നട്ടാശേരിയിൽ നടന്ന കുടുംബയോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഇവിടെ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചു.

പലയിടത്തും സി.പി.എം പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിനായി പാർട്ടിയുടെ വിലക്ക് ലംഘിച്ച് ഓടിയെത്തിയിരുന്നത്. വൈകിട്ട് പടിഞ്ഞാറൻ മേഖലയിലെ ഗൃഹസമ്പർക്കത്തിലും, മേഖല കൺവൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു.

കേന്ദ്ര സർക്കാർ വികസനം എത്താൻ എൻഡിഎ വരണം

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന നേട്ടങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്താൻ കേരളത്തിൽ ബി.ജെ.പി വിരണമെന്നു എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകളിലും പൊതുയോഗങ്ങളിലും പ്രസംഗിക്കുകയായിരുന്നു അവർ.

കഴിഞ്ഞ രണ്ടു മോദി സർക്കാരുകളും രാജ്യത്ത് ഒരിക്കലും ലഭിക്കാത്ത തരത്തിലുള്ള വലിയ വികസന പ്രവർത്തങ്ങളാണ് നടത്തിയത്. എന്നാൽ, കേരളത്തിൽ ഏതു മുന്നണി ഭരിച്ചാലും ഈ വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്താതിരിക്കാനാണ് ശ്രമിക്കുന്നത്. ചില പ്ദ്ധതികളാകട്ടെ പേരുമാറ്റിയും തട്ടിയെടുക്കുകയാണ്.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ പോലും സ്വന്തക്കാരുടെ പേരിലേയ്ക്കു വകമാറ്റാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. ഇതെല്ലാം ഇല്ലാതാക്കാൻ കൃത്യമായി സാധാരണക്കാരിലേയ്ക്ക് സഹായം എത്താൻ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തന്നെ അധികാരത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top