കോട്ടയം കുറിച്ചി സ്വദേശി കഞ്ചാവുമായി പോലീസ് പിടിയിൽ ; പിടിയിലായത് വധശ്രമ കേസിൽ കാപ്പ ചുമത്തിയ പ്രതി

കൊല്ലം:
നിരവധി കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി കഞ്ചാവുമായി പോലീസിന്റെ പിടിയിലായി.കോട്ടയം കുറിച്ചി അഞ്ചലശേരി വീട്ടിൽ ഉണ്ണികൃഷ്‌ണനെയാണ്‌ പോലീസ്‌ പിടികൂടിയത്‌.കന്നേറ്റിയിൽ പാലത്തിന്‌ സമീപം കരുനാഗപ്പള്ളിയിലാണ് ഇയാൾ പോലീസ് വലയിലായത്.
ഓച്ചിറ ആലുപീടികയിൽ താമിച്ച്‌ വരുന്ന ഇയാൾക്ക്‌ കഞ്ചാവ്‌ വ്യാപാരവുമായി ബന്ധമുണ്ടെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ടി. നാരായണന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്‌ ഉണ്ണികൃഷ്ണനെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും 126 ഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു.മുൻപ് ഇയാൾ വധശ്രമ കേസിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന്‌ കാപ്പാ പ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്‌. കരുനാഗപ്പളളി ഇൻസ്‌പെക്‌ടർ ജി.ഗോപകുമാർ, എസ്‌.ഐമാരായ അലോഷ്യസ്‌ അലക്‌സാണ്ടർ, ജയശങ്കർ, സിദ്ധിക്ക്‌, എ.എസ്‌.ഐമാരായ ഷാജിമോൻ, നന്ദകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്‌, ശ്രീജിത്ത്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Top