കുടുംബയോഗവും ഗൃസമ്പർക്കവുമായി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ: വീടുകളിൽ എത്തിയ സ്ഥാനാർത്ഥിയെ വിളക്കു തെളിയിച്ച് ആരതി ഉഴിഞ്ഞ് സ്വീകരിച്ച് വീട്ടമ്മാർ

കോട്ടയം: ആചാരങ്ങളെ സംരക്ഷിക്കുന്നതിനായി പൊരുതിയ ബി.ജെ.പിയ്ക്കും എൻ.ഡി.എ മുന്നണിയ്ക്കും വോട്ടുറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പടയോട്ടം തുടരുന്നു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനെ ആതരിയുഴിഞ്ഞും വിളക്ക് തെളിയിച്ചുമാണ് വീട്ടമ്മമാർ വീടുകളിലേയ്ക്കു സ്വീകരിക്കുന്നത്.

ആചാരങ്ങളെ സംരക്ഷിക്കാൻ അണുവിട വ്യതിചലിക്കാത്ത വീട്ടമ്മമാർ ഇക്കുറി കോട്ടയത്ത് മാറി ചിന്തിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് സ്ഥാനാർത്ഥിയ്ക്ക് ഓരോ പ്രദേശത്തും ലഭിക്കുന്ന സ്വീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ കുമാരനല്ലൂർ പ്രദേശത്തായിരുന്നു സ്ഥാനാർത്ഥിയുടെ ഗൃഹസമ്പർക്ക പരിപാടികൾ. ഇവിടെ വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി പരമാവധി ആളുകളെ നേരിൽ കാണുകയായിരുന്നു.

തുടർന്നു വിജയപുരം താമരശേരി പ്രദേശത്തെ ഗൃഹസമ്പർക്കത്തിലും, പനച്ചിക്കാട് ചിറയ്ക്കൽ പ്രദേശത്തെ ഗൃഹസമ്പർക്കത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. തുടർന്നു നാട്ടകം പള്ളം പ്രദേശത്തെ പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ പ്രചാരണത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി രാത്രി വൈകി മറിയപ്പള്ളിയിലെ കുടുംബയോഗത്തിലും പങ്കെടുത്തു.

Top