വൈക്കത്ത് കമിതാക്കളെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; പ്രണയത്തിലായിരുന്നത് സംബന്ധിച്ച് അറിവില്ലെന്ന് മൊഴി ; ആത്മഹത്യയെന്ന് പോലീസ് ; സംഭവത്തിൽ അടിമുടി ദുരൂഹത

വൈക്കം:
കോട്ടയം വൈക്കം ചെമ്പിൽ വീടിനു സമീപം കമിതാക്കളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്പ് സ്വദേശികളായ കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തിൽ കലാധരൻ മകൻ അമർജിത്ത് (23) , കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രിയ (21) എന്നിവരെയാണ് വീടിനു സമീപമുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അയൽവാസികളാണെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽമാനേജ്‌മെന്റ് പഠനം കഴിഞ്ഞ അമർജിത്തും എയർഹോസ്റ്റസ് കോഴ്‌സ് പഠനം പൂർത്തിയാക്കിയ കൃഷ്ണപ്രിയയും പ്രണയത്തിലായിരുന്നു.

ഇന്നു പുലർച്ചെ അയൽവാസികളാണ് ഇരുവരെയും വീടിനു സമീപത്തെ പുരയിടത്തിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്. തുടർന്നു നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.

എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നു എന്ന വിവരം നാട്ടുകാരോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി. ആത്‍മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇതിനായി ഇരുവരുടെയും മൊബൈൽ ഫോൺ വിശദാംശങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റും. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.

Top