കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഇടം നല്‍കുന്നതിനു ലക്ഷങ്ങള്‍ വാങ്ങിയെന്നും ആരോപണം.പാര്‍ട്ടിയിലെ പ്രവര്‍ത്തനം മൂന്നു നേതാക്കളില്‍ മാത്രം ഒതുങ്ങുന്നു.

തിരുവനന്തപുരം: പു​നഃ​സം​ഘ​ട​ന​യി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കെ​പി​സി​സി​യി​ല്‍ 96 സെ​ക്ര​ട്ട​റി​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. പു​നഃ​സം​ഘ​ട​ന നീ​ണ്ടു​പോ​യ​തി​ല്‍ വി​ഷ​മ​മു​ണ്ട്. എ​ല്ലാ​വ​രെ​യും ഇ​ണ​ക്കി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​മെ​ന്നും മുല്ലപ്പള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്നു ബെന്നി ബഹനാന്റെയും കെ.പി.സി.സി. പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കെ. മുരളീധരന്റെയും രാജിയോടെ കെ.പി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകള്‍ രൂക്ഷമായി .ഭാരവാഹിപ്പട്ടികയില്‍ ഇടം നല്‍കുന്നതിനു ലക്ഷങ്ങള്‍ വാങ്ങിയെന്ന ആരോപണം വന്നിട്ടുപോലും പട്ടികയ്ക്ക് അംഗീകാരം നല്‍കിയെന്നും ആക്ഷേപമുണ്ട് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നേതാക്കള്‍ സ്വന്തം ഇഷ്ടക്കാര്‍ക്കു സ്ഥാനങ്ങള്‍ പങ്കിട്ടപ്പോള്‍ ഗ്രൂപ്പിനു വേണ്ടി സജീവമായി നിലകൊണ്ടവരെ തഴഞ്ഞെന്നും പരാതിയുണ്ട്. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഇതു വലിയ പ്രതിസന്ധിക്കു വഴിവയ്ക്കും. പാര്‍ട്ടിയിലെ പ്രവര്‍ത്തനം മൂന്നു നേതാക്കളില്‍ മാത്രം ഒതുങ്ങുന്നുവെന്ന പരാതിയും ശക്തമാണ്. കെ. മുരളീധരന്‍ അതു പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

കെ.പി.സി.സി. പുനഃസംഘടനാ പട്ടിക വന്നപ്പോള്‍ത്തന്നെ പലര്‍ക്കും പ്രതിഷേധമുണ്ടായിരുന്നെങ്കിലും സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അടക്കിപ്പിടിച്ചു.എന്നാല്‍ മുരളീധരന്റെ രാജിയോടെ പ്രതിഷേധം ശക്തമായി.പാര്‍ട്ടിയില്‍ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന മിക്കവാറും നേതാക്കള്‍ക്കു പണ്ടേ പരാതിയുണ്ട്. പുനഃസംഘടനാ പട്ടിക വന്നതോടെ അതു രൂക്ഷമായി. പുനഃസംഘടനയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചില്ലെന്ന് എം.പിമാര്‍ക്കും പരാതിയുണ്ട്. ജംബോ പട്ടികയായിട്ടുകൂടി പാര്‍ട്ടിക്കായി മെയ്യനങ്ങി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയെന്ന അഭിപ്രായം ശക്തമാണ്. ഇരു ഗ്രൂപ്പിലെയും എം.പിമാര്‍ പരാതി നല്‍കിയവരിലുള്‍പ്പെടുന്നു. കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, ടി.എന്‍. പ്രതാപന്‍, എം.കെ. രാഘവന്‍ തുടങ്ങിയവരെല്ലാം ഈ പരാതിയുള്ളവരാണ്.

യു.ഡി.എഫിന്റെ സ്ഥിതിയും ഇതായതാണ് ബെന്നി ബഹനാന്റെ രാജിയിലെത്തിയത്. പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ സാഹചര്യമില്ലാത്തതിനാല്‍ പലരും ഇപ്പോള്‍ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പരിപാടികളില്‍ സജീവമല്ല.ചിലര്‍ മാത്രമാണു തീരുമാനങ്ങളെടുക്കുന്നതെന്നു പണ്ടേ പ്രതിഷേധമുണ്ട്. താഴേത്തട്ടിലുള്ളവരുമായി ആശയവിനിമയം നടത്താന്‍ പോലും തയാറാകുന്നില്ലെന്ന ആക്ഷേപം പ്രധാനമായും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നേരേയാണ്.

പാര്‍ട്ടി പുനഃസംഘടനയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായി പ്രതികരിച്ച് വിഴുപ്പലക്കലിനില്ലെന്നു കെ. മുരളീധരന്‍ എം.പി. കെ.പി.സി.സി. പ്രചാരണ വിഭാഗം അധ്യക്ഷസ്ഥാനം രാജിവച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു.പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. പത്രവാര്‍ത്തകളിലൂടെയാണു വിവരങ്ങള്‍ അറിയുന്നത്. പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. അതൊന്നും തുറന്നുപറഞ്ഞു പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കില്ല- മുരളീധരന്‍ പറഞ്ഞു.

Top