ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ഗ്രുപ്പ് പോർ ശക്തമായിരിക്കയാണ് .ഗ്രുപ്പ് സമവാക്യങ്ങൾ വേണ്ട എന്ന് പറയുമ്പോഴും പ്രബലമായ ഗ്രുപ്പ് മാനേജർമാരെ ഒഴിവാക്കി മുന്നോട്ട് പോവുക ദുഷ്കരം ആയിരിക്കും .നേതാക്കളുടെ പിന്തുണയും ജനകീയനും അല്ലെങ്കിലും സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന പ്രവർത്തക വികാരം കൊണ്ട് പ്രസിഡന്റ് ആകാം എന്ന ചിന്തയിലാണ് കെ സുധാകരൻ .പക്ഷെ എല്ലാ ഗ്രുപ്പ് നേതാക്കളെയും എതിർത്തുകൊണ്ട് സുധാകരൻ പ്രസിഡന്റ് ആകുമോ എന്ന് കാത്തിരുന്നു കാണണം .നിലവിൽ ബെന്നി ബെഹനാന് ആണ് സാദ്ധ്യത കൂടുതൽ
തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ കോൺഗ്രസിൽ വിഴുപ്പലക്കൽ ശക്തമായിട്ടുണ്ട്. സംഘടനാ ദൗർബല്യം തന്നെയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിൽ വ്യകത്മാക്കിയത്.കഴിഞ്ഞ ദിവസം പരാജയത്തിന്റെ കാരണം കണ്ടെത്താൻ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപിൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല ആവർത്തിച്ചതും സംഘടനാ തലത്തിലെ വീഴ്ചകളായിരുന്നു. താഴെ തട്ടിലേക്ക് പ്രതിപക്ഷത്തിന്റെ പ്രവർത്തനം എത്തിക്കാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയായെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ഹൈക്കമാന്റ് നിയോഗിച്ച അശോക് ചവാൻ സമിതി, റിപ്പോർട്ട് സമർപ്പിക്കുനതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തും. തെരഞ്ഞെടുപ്പു തോൽവിക്ക് പുറമെ സംഘടന വീഴ്ചകൾ സംബന്ധിച്ചും സമിതി വിവരശേഖരണം നടത്തിയിട്ടുണ്ട്.
നിലവിൽ 8 പേരാണ് അധ്യക്ഷനാകാൻ ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എന്നാൽ പ്രവർത്തകർക്ക് പുറമെ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് 4 പേരുകൾ ഹൈക്കമാന്റ് പരിഗണിക്കുനത്. പട്ടികയിൽ സാധ്യത കൂടുതൽ കെ.സുധാകരനാണ്.
എന്നാൽ പുതിയ പി.സി.സി. അധ്യക്ഷൻമാർക്ക് 70 വയസിൽ താഴെയായിരിക്കണം പ്രായം എന്ന തീരുമാനത്തിൽ ഇളവ് നൽകേണ്ടിവരും. അടൂർ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഹൈക്കമാന്റ് പട്ടികയിലെ മറ്റു 3 പേർ. അതേസമയം എ.ഐ ഗ്രുപ്പുകൾ ബെന്നി ബഹനാന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ ഗ്രൂപ്പ് നിർദ്ദേശക്കൾക്ക് വഴങ്ങേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് നിലപാട്. നിയമസഭാ സമ്മേളനം പൂർത്തിയാകും മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. യു ഡി എഫ് കൺവീനർ സ്ഥാനത്തേക്കും നിലവിലെ പട്ടികയിലുള്ളവരെയാണ് പരിഗണിക്കുന്നത്. സംഘടന ഘടനയിലും അഴിച്ചു പണിയുണ്ടാകും.
ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ബ്ലോക്ക് കമ്മറ്റി, ഒരു പശ്ചായത്തിൽ ഒരു മണ്ഡലം കമ്മറ്റി എന്ന നിലയിൽ ഘടന മാറ്റം വരുത്തും. ജില്ലാ പ്രസിഡന്റുമാർക്ക് പുറമെ ബൂത്ത് തലം വരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ല, ബ്ലോക്ക് , ബൂത്ത് ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ഗൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഇന്നത്തെ യോഗത്തിൽ പുതിയ യുഡിഎഫ് ചെയർമാനെ സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയർമാൻ സ്ഥാനം വഹിക്കുന്നത്. അങ്ങനെയെങ്കിൽ വിഡി സതീശനാകും പുതിയ യുഡിഎഫ് ചെയർമാൻ. അതേസമയം രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് തുടരട്ടെയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.