തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി രേഖപ്പെടുത്താൻ രമേശ് ചെന്നിത്തലയും ഡൽഹിക്ക്. ഉമ്മൻ ചാണ്ടിക്ക് പിന്നാലെയാണ് ചെന്നിത്തലയും ഡൽഹിക്ക് പുറപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ അതൃപ്തി അറിയിക്കാൻ ഡൽഹിക്ക് പോകുമെന്നാണ് സൂചന.
ഡൽഹിയിൽ എത്തിയ ഉമ്മൻ ചാണ്ടി ബുധനാഴ്ച കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഏകപക്ഷീയമായി നേതൃത്വം പുനസംഘടന നടത്തുകയാണെന്നാണ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും നിലപാട്. അതേസമയം ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്രയെക്കുറിച്ച് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തയാറായില്ല.