തിരുവനന്തപുരം: നിരന്തരമായി വ്യാജ വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ഔദ്യോഗിക തീരുമാനം. ഏറ്റവുമൊടുവില്‍ വയനാട് നടന്ന സംഭവത്തിന്റെ പേരില്‍ ചാനല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്നാണ് ആക്ഷേപം.
തെറ്റായ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കുകയോ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ സൃഷ്ടിച്ച കേസുകളില്‍ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തില്‍, റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഔദ്യോഗികമായി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ.എം ലിജു പ്രസ്താവനയില്‍ അറിയിച്ചു.
തെറ്റായ പരാമര്‍ശങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന റിപ്പോര്‍ട്ടര്‍ ചാനലിനോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെയും വാര്‍ത്തകള്‍ പിന്‍വലിക്കാതെ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സമീപനമാണ് ചാനല്‍ സ്വീകരിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെങ്കിലും, നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള ചാനലിന്റെ ശ്രമം നിസ്സാരമായും നിഷ്‌ക്കളങ്കമായും കരുതുക വയ്യെന്ന് ലിജുവിന്റെ കുറിപ്പില്‍ പറയുന്നു.