ഈ ദേശീയ നേതാവിനെ കൊട്ടാരക്കരയില്‍ നിന്ന് ആട്ടി ഓടിക്കണം, കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ്

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സുല്‍ഫികര്‍. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്നു.

ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ചു തോല്‍പ്പിക്കുന്നു. വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിനു കാരണം ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊടുക്കുന്നിലിന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്‍വര്‍ സുല്‍ഫികറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേല്‍ക്കയ്…കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡഉഎ തകര്‍ച്ച സമ്പൂര്‍ണം..എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാന്‍ ഒന്നും നിക്കണ്ട..ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാര്‍ട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും…

തങ്ങള്‍ക്കു താല്പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കില്‍ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങള്‍ ആയി ഇവര്‍ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയില്‍ ഞാന്‍ അല്ലാതെ ആരും വേണ്ട..കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവില്‍ ഉള്ളവര്‍ പാര്‍ട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയില്‍ കൊല്ലം കോര്‍പറേഷന്‍ ഭരണം ചരിത്രം സൃഷ്ടിച്ചു.

കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷന്‍ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാര്‍ത്ഥത കാരണം നഷ്ടപ്പെട്ടു…. പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കൊ ജനങ്ങള്‍ക്കോ ആവശ്യമില്ല.. ഈ ദേശീയ നേതാവിനെയും പി.എ യെ യെയും കൊട്ടാരക്കരയില്‍ നിന്ന് ആട്ടി ഓടിച്ചാല്‍ മാത്രമേ നിയസഭ തിരഞ്ഞെടുപ്പില്‍ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലര്‍ത്തിയിട്ട് കാര്യമുള്ളൂ..

സി.പി.എം നെ സുഖിപ്പിച്ചു ലോകസഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവര്‍ക്ക് വിക്കും…ഏറ്റവും ശ്രെദ്ദേയം ദേശീയ നേതാവിന്റെ വാര്‍ഡ് പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് 8 ഇല്‍ 6 പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാര്‍ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയില്‍ ഇടപെടണം.. ഞങ്ങള്‍ക്ക് ഈ പാര്‍ട്ടി വേണം.. അത് നിലനില്‍ക്കണമെങ്കില്‍ ഒരു മാറ്റം അത് അനിവാര്യം ആണ്… ദേശീയ നേതാവും തന്റെ പി.എ യും പാര്‍ട്ടിയെ വിറ്റു തുലച്ചു…? നേതൃത്വമേ കണ്ണു തുറക്കു…

 

 

Top