പത്ത് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് നാട്ടുകാരുടെ മര്‍ദ്ദനം; പ്രതി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; കുഞ്ഞുങ്ങളുടെ പരാതി അമ്മയും അവഗണിച്ചു

കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുത്തച്ഛന്‍ വിക്ടറിന് നാട്ടുകാരുടെ മര്‍ദ്ദനം. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉണ്ടായത്. പച്ചത്തെറിവിളിച്ച് നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ ഇയാളെ മര്‍ദ്ദിച്ചത്. വന്‍ ജനാവലി തന്നെയാണ് കുണ്ടറയില്‍ പ്രതിയെ എത്തിക്കുമെന്ന് അറിഞ്ഞ് തടിച്ചു കൂടിയത്. സ്വന്തം പേരക്കുട്ടിയില്‍ കാമം തീര്‍ത്ത ക്രൂരനായ പിതാവിനെ ഞങ്ങള്‍ക്ക് വിട്ടു തരണം എന്ന് പറഞ്ഞാണ് ജനക്കൂട്ടം കാത്തു നിന്നത്.

നിയന്ത്രണം വിട്ട ജനക്കൂട്ടം വിക്ടറിനെ കൈയേറ്റം ചെയ്യാന്‍ ഒരുങ്ങിയതോടെ പൊലീസും നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു. വിക്ടറിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായി. നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു പൊലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതിനിടെ മകളെ മുത്തചഛന്റെ പീഡനത്തിനിരയാക്കിയതില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു കൊണ്ട് പിതാവ് രംഗത്തെത്തി. സംഭവം കൊലപാതകം തന്നെയാണെന്നാണ് പിതാവ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. മകള്‍ക്ക് പഴയലിപി അറിയില്ല. മുത്തച്ഛന്‍ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയില്ലെന്നും കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ഞായറാഴ്ചയാണ് മരിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടര്‍. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

കേസില്‍ പ്രതിയായ വിക്ടര്‍ കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ വക്കീലിന്റെ ഗുമസ്തനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന ആളാണ്. വിക്ടറിനെയും കുട്ടിയുടെ അമ്മ ഷീജയേയും നുണപരിശോധനയ്ക്ക് വിധേയനാക്കാനിരിക്കെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. അനിലയുടെ മുത്തശ്ശിയുടേയും സഹോദരിയുടേയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത് വിക്ടടറിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് വെളിപ്പെടുത്തി.

ആദ്യം മുതല്‍ തന്നെ വിക്ടര്‍ സംശയമുനയിലായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, മുത്തശിയും അനിലയുടെ സഹോദരിയും നല്‍കിയ മൊഴി വിക്ടറാണ് പ്രതിയെന്ന സംശയം ഉറപ്പിക്കാന്‍ പൊലീസിന് സഹായകമായി. കുണ്ടറ സ്വദേശി ജോസിന്റെയും ഷീജയുടെയും മകളാണ് ജനുവരി 15നാണ് വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും ഒടുവില്‍ പ്രതിയെ പിടികൂടിയതും.

Top