മുംബൈ: പതിനേഴ് കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഇരുപത്തിരണ്ടുകാരി അറസ്റ്റിലായി. 17കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിന്മേലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മുംബൈയിലാണ് സംഭവം നടന്നത്. എന്നാല്‍ 17കാരനെ വിവാഹം ചെയ്താണ് തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി അവകാശപ്പെട്ടെങ്കിലും ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലാണ് യുവതിക്കെതിരെ കേസെടുത്തത്. ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. തങ്ങളുടേത് പരസ്പര സമ്മതത്തോടെയുളള ബന്ധമാണെന്നും 5 മാസം പ്രായമുളള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.
പോക്സോ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇവരെ അറസ്റ്റ് ചെയ്ത് ബൈക്കുളള ജയിലില്‍ അടച്ചു. അഞ്ചു മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനെയും ഇവര്‍ക്കൊപ്പം താമസിക്കാന്‍ വിട്ടു. നവംബര്‍ 23ന് മകന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ട് യുവതി വീട്ടിലേക്ക് വന്നതായി ആണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കൈക്കുഞ്ഞിനേയും എടുത്താണ് ഇവര്‍ വീട്ടിലേക്ക് വന്നത്. ഇനി താന്‍ ഇവിടെയാണ് താമസിക്കുക എന്നാണ് യുവതി അറിയിച്ചത്.
രണ്ടു വര്‍ഷമായി യുവതിയുമായി മകന് ബന്ധമുണ്ടെന്നും പയ്യന്റെ മാതാപിതാക്കള്‍ പറഞ്ഞു. അന്ന് മുതല്‍ തന്റെ മകന്റെ സ്വഭാവത്തില്‍ വ്യത്യാസം വന്നെന്നും ഇവര്‍ പറയുന്നു. തന്നെ കാണാന്‍ വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയതായി 17കാരന്‍ പറഞ്ഞു.