ലാവ്‌ലിൻ: പിണറായിക്ക് വീണ്ടും ലാവലിൻ … കുരുക്കുമുറുക്കാൻ സിബിഐ സുപ്രീം കോടതിയിലേയ്ക്ക്.നാലാം പ്രതി പിണറായിക്കു പാരയാവും

ന്യൂഡൽഹി: ലാവ്‌ലിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ നാലാം പ്രതിയുടെ കൂട്ട്പിടിച്ച് സുപ്രീം കോടതിയിൽ അപ്പീൽനൽകാനൊരുങ്ങി സിബിഐ. കേസിലെ നാലാം പ്രതിയായ കസ്തൂരി രംഗന്റെ മൊഴിയുടെ കൂട്ട് പിടിച്ചാണ് സിബിഐ വിജയനെതിരായ കുരുക്ക് മുറുക്കാനൊരുങ്ങുന്നത്.

കേസിൽ പ്രതി പട്ടികയിൽ നിന്നും പിണറായിയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് കേസിലെ നാലാം പ്രതി കസ്തൂരി രംഗ അയ്യർ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പിടിമുറുക്കി പിണറായിയെ വെട്ടിലാക്കാനാണ് സി.ബി.ഐ നീക്കം.ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് കസ്തുരി രംഗ അയ്യർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിട്ടും തന്നെ പ്രതിപ്പട്ടികയിൽ നിലനിർത്തിയത് വിവേചനപരാമാണെന്നും ഹർജിയിൽ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനേയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും വിചാരണയിൽനിന്നൊഴിവാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു.

ഹൈക്കോടതി വിധിയനുസരിച്ച് കേസിലെ രണ്ടു മുതൽ നാല് വരെയുള്ള പ്രതികൾക്കെതിരെ വിചാരണ നടത്തേണ്ടതാണ്. മരണമടഞ്ഞവരൊഴികെയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രതികൾക്കെതിരെ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ സമർപ്പിച്ച റിവിഷൻ ഹർജി ഭാഗികമായി മാത്രം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തിരുന്നത്.പുതിയ സാഹചര്യത്തിൽ കേസ് പുനഃരന്വേഷിക്കണമെന്നും കസ്തൂരി രംഗ അയ്യരെ മാപ്പു സാക്ഷിയാക്കണമെന്നുമുള്ള അഭിപ്രായം സി.ബി.ഐ ഉന്നത കേന്ദ്രങ്ങൾക്കുണ്ട്.സി.ബി.ഐ സുപ്രീം കോടതിയിൽ നൽകുന്ന അപ്പീലിലും കസ്തൂരി രംഗ അയ്യർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ തന്നെയാണ് പ്രധാനമായും ഉന്നയിക്കാൻ ഒരുങ്ങുന്നത്.

മാപ്പുസാക്ഷിയായാൽ ഇതുവരെ പുറത്തു പറയാത്ത കാര്യങ്ങൾ പോലും കസ്തൂരി രംഗ അയ്യർ പറയുമെന്നാണ് സി.ബി.ഐയുടെ കണക്ക് കൂട്ടൽ.പിണറായി സർക്കാറുമായി ശക്തമായി ഏറ്റുമുട്ടുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം കസ്തൂരി രംഗ അയ്യരുടെ ഹർജി മുൻനിർത്തി പിണറായിയെ കുരുക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഉറപ്പാണ്.കേന്ദ്ര സർക്കർ നിലപാട് കടുപ്പിക്കുന്നതോടെ സി.ബി.ഐ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.

Top