റിപ്പ്ഡ് ജീന്‍സ് ധരിച്ച ബലാത്സംഗം പെണ്‍കുട്ടികളെ ചെയ്യണമെന്ന് അഭിഭാഷകന്‍

ലണ്ടൻ :റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് അഭിഭാഷകന്‍. അത്തരം വസ്ത്രം ധരിച്ച് സ്ത്രീകള്‍ നിരത്തിലിറങ്ങിയാല്‍ അവരെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്റെ കടമയാണെന്നും ഈജിപ്ത്യന്‍ അഭിഭാഷകനായ നബിന്‍ അല്‍ വഷ് പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഭാഷകന്റെ വിചിത്ര പ്രസ്താവന.

ഈജിപ്തിലെ വേശ്യാവൃത്തി എന്ന വിഷയത്തിന്റെ നിയമവശങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് അഭിഭാഷകന്‍ തന്റെ നയം വ്യക്തമാക്കിയത്. സ്ത്രീകള്‍ നിര്‍ബന്ധമായും ഏതു തരം വസ്ത്രം ധരിക്കരുത് എന്ന വിഷയത്തിലേക്ക് ചര്‍ച്ച വഴിമാറുകയായിരുന്നു.ചര്‍ച്ചക്കിടെ പ്രകോപിതനായ അഭിഭാഷകന്‍ താഴേക്കുള്ള ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ജീന്‍സ് ധരിച്ച സ്ത്രീകളെ കണ്ടാല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ എന്നും ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top